
എംഎ യൂസുഫലി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയോടൊപ്പം
മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ്സ് പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ നിര്യാണവാര്‍ത്ത താന്‍ ഏറെ ദുഃഖത്തോടെയാണ് ശ്രവിച്ചതെന്നു ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി.
പ്രജാക്ഷേമ തല്പരനായ അദ്ദേഹം ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ, വാണിജ്യ, വ്യവസായ മേഖലകളെ കൂടുതല്‍ ഉന്നതിയിലെത്തിക്കുന്നതില്‍ അത്യധികം ശ്രദ്ധ കാണിച്ചിരുന്നു. വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോഴൊക്കെ അദ്ദേഹം കാണിച്ച സ്നേഹവും അടുപ്പവും ബഹുമാനപുരസ്സരം ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം താങ്ങുവാനുള്ള കരുത്തു ബഹ്റൈന്‍ രാജാവ്, കിരീടാവകാശി, രാജകുടുംബാംഗങ്ങള്‍, ബഹ്റൈന്‍ ജനത എന്നിവര്‍ക്ക് സര്‍വശക്തനായ അള്ളാഹു നല്കട്ടെയെന്നു പ്രാര്ഥിക്കുന്നതിനോടൊപ്പം, അദ്ദേഹത്തിന് അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്കട്ടെയെന്നും അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..