ബഹ്റൈനില്‍ വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ചു വനിതയെ പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരാക്കി


അശോക് കുമാര്‍

-

മനാമ: ബഹ്റൈനില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ചു സംഭവത്തില്‍ 54 വയസ്സുള്ള വനിതയെ കസ്റ്റഡിയില്‍ എടുത്തതായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് അറിയിച്ചു. എന്നാല്‍ ഇവര്‍ ഏതു രാജ്യക്കാരിയാണെന്നു വ്യക്തമാക്കിയിട്ടില്ല.

ശനിയാഴ്ച ജുഫയറിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം അരങ്ങേറിയത്. മറ്റൊരു യുവതിയോടൊപ്പം മാര്‍ക്കറ്റിലെത്തിയ പര്‍ദ്ദ ധരിച്ച സ്ത്രീ അവിടെ വില്‍പനക്കായി നിരത്തിയിരുന്ന എല്ലാ വിഗ്രഹങ്ങളും എറിഞ്ഞുടക്കുകയായിരുന്നു. പിന്നീട് ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നു ഇന്നലെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരാക്കുകയുമായിരുന്നു.

താന്‍ ചെയ്ത കുറ്റം പബ്ലിക് പ്രോസിക്യൂട്ടറുടെ മുന്‍പാകെ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. അടുത്തുതന്നെ ഇവരെ ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കും. പിന്നീട് ഇവര്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും. ഇത് ഒരിക്കലും ബഹ്‌റൈന്റെ സംസ്‌കാരമല്ല. എല്ലാ മതങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യം കൊടുത്തിട്ടുള്ള ഒരു രാജ്യമാണ് ബഹ്റൈന്‍ എന്നതിനാല്‍ ഈ സംഭവത്തെ അധികൃതര്‍ അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented