മനാമ: കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയവര്‍ക്ക് നാട്ടില്‍ നിന്ന് തിരിച്ചു പോകുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വന്ദേ ഭാരത് മിഷന് വിമാനങ്ങള്‍ അമിത ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കരുതെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്. സാധാരണ നിരക്ക് മാത്രം ഈടാക്കി സര്‍വീസ് നടത്തണം. മറ്റു വിമാന കമ്പനികള്‍ക്കും നിയന്ത്രണങ്ങളോടെ സാധാരണ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണം. തിരിച്ചു പോകുന്ന വിമാനങ്ങളെ പ്രയോജനപ്പെടുത്തി കുറഞ്ഞ നിരക്കില്‍ പ്രവാസികള്‍ക്ക് യാത്രാ സൗകര്യമെരുക്കണം. നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് മുന്‍ഗണന നല്കി അതേ ടിക്കറ്റില്‍ യാത്ര ചെയ്യുവാന്‍ അനുവദിക്കണം.
പ്രതിസന്ധിഘട്ടത്തില്‍ എയര്‍ ഇന്ത്യക്ക് ലാഭമുണ്ടാക്കാനുള്ള ഗൂഢനീക്കം അനുവദിക്കില്ല. കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ 'വന്ദേ ഭാരത് മിഷന് വിമാനങ്ങളില്‍ നേരത്തെ എടുത്ത എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതെ പുതിയ ടിക്കറ്റ് എടുക്കണമെന്നുമുള്ള നിബന്ധന നിരവധി യാത്രക്കാരെ പ്രയാസത്തിലാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് പ്രവാസികളെ തിരിച്ചു കൊണ്ട് പോകാന്‍ വേണ്ടിയും ഇതേ ചൂഷണ നാടകം നടത്താന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഈ യാത്രയ്ക്കും ഹോള്‍ഡിങ് ടിക്കറ്റുകള്‍ പരിഗണിക്കില്ലെന്ന് പറഞ്ഞ് പുതിയ ടിക്കറ്റ് വാങ്ങിപ്പിക്കുന്നത് കൊള്ളയാണ്.
ജോലിയില്ലാതെ മാസങ്ങളായി നാട്ടില്‍ കുടുങ്ങിയവരാണ് മിക്ക പ്രവാസികളും. മുന്‍കൂട്ടി എടുത്ത ടിക്കറ്റുകള്‍ 2021 മാര്‍ച്ച് വരെ ഉപയോഗിക്കാം എന്ന് പറയുന്നുണ്ടെങ്കിലും പുതിയ ടിക്കറ്റ് ഇനത്തില്‍ വന്‍ തുകയാണ് വീണ്ടും ഇവര്‍ ചെലവഴിക്കേണ്ടി വരുന്നത്.
ഈ സാഹചര്യത്തില്‍ നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് അതേ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുവാന്‍ അനുവദിക്കണമെന്നും പ്രവാസികളുടെ ന്യായമായ ഈ ആവശ്യത്തില്‍ പൊതു സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം എന്നും സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..