ബബീഷ് കുടുംബ സഹായ ഫണ്ട് കൈമാറുന്നു
മനാമ: ബഹ്റൈന്‍ പ്രതിഭയുടെ ഈസ്റ്റ് റിഫ യൂണിറ്റ് എക്സ്ക്യുട്ടീവ് അംഗമായിരുന്ന ബബീഷ് പാന്‍ക്രിയാസിന് പിടിപെട്ട് മരണപ്പെട്ടതിനെത്തുടര്‍ന്ന് മക്കളും ഭാര്യയും അമ്മയും അടങ്ങിയ കുടുംബത്തെ സംരക്ഷിക്കാന്‍ ബഹ്റൈന്‍ പ്രതിഭ റിഫ മേഖല സമാഹരിച്ചെടുത്ത ബബീഷ് കുടുംബ സഹായ ഫണ്ട് കുടുംബത്തിന് കൈമാറി.
പന്ത്രണ്ട് ലക്ഷം രൂപ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന് മാസ്റ്റര്‍ ബബിഷിന്റെ വീട്ടില്‍ എത്തിയാണ് കൈമാറിയത്. വീട്ടില്‍ നടന്ന ചടങ്ങില്‍ സി.പി.എം. പേരാമ്പ്ര ഏരിയ സെക്രട്ടറി കുഞ്ഞഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രവാസി കമ്മീഷന് അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈര്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് കൊയിലാണ്ടി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി എം രാഘവന്, ബ്രാഞ്ച് സെക്രട്ടറി രഘുനാഥന് മാഷ്, പ്രവാസി സംഘം സെക്രട്ടറി ഉണ്ണികൃഷ്ണന്, പ്രതിഭ റിഫ മേഖല സെക്രട്ടറി മഹേഷ് കെ വി, മേഖല ട്രഷറര്‍ ഷിജു, പിണറായി മേഖല കമ്മിറ്റി അംഗം ബാലകൃഷ്ണന്, യൂണിറ്റ് ഭാരവാഹികളായ സതീഷ് പി.വി, ശശി കായണ്ണ, ബാലകൃഷ്ണന് പയ്യന്നുര്‍, രഞ്ജിത്ത് വെസ്റ്റ് സിറ്റി എന്നിവര്‍ക്കൊപ്പം റിഫ മേഖലയിലെ വിവിധ യൂണിറ്റ് അംഗങ്ങളും വനിതാ പ്രവര്‍ത്തകരും പങ്കെടുത്തു
Content Highlights: Babeesh Family Aid
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..