
ബഹ്റൈന്‍ തൊഴില്‍,സാമൂഹികകാര്യ മന്ത്രാലയത്തിന്റെയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെമിനാര്‍ ബഹറൈനില്‍ താമസിക്കുന്ന വിദേശികള്‍ക്കായി സംഘടിപ്പിക്കുന്നതാണെന്നും എല്ലാവരും പങ്കെടുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ബഹ്റൈനില്‍ അധിവസിക്കുന്ന വിദേശീയര്‍ അറിഞ്ഞിരിക്കേണ്ട നിയമപരമായ അവകാശങ്ങളും കര്‍ത്തവ്യങ്ങളും വിശദീകരിക്കുന്ന സെമിനാര്‍ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ ക്ലബ് ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് പറഞ്ഞു. ബഹ്റൈന്‍ നാഷണല്‍ ഗ്യാസ് കമ്പനിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പും കളേര്‍സ് ഇന്റര്‍നാഷണല്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയും ഇന്ത്യന്‍ ക്ലബുമാണ് സംഘാടകര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..