ഔറ ആര്‍ട്‌സ് സെന്റര്‍ സമ്മര്‍ ക്യാമ്പ് ഫിനാലെ ശ്രദ്ധേയമായി 


അശോക് കുമാര്‍    

ഔറ ആർട്‌സ് സെന്റർ സമ്മർ ക്യാമ്പ് ഫിനാലെ ശ്രദ്ധേയമായി

മനാമ: ബഹ്റൈനില്‍ വിവിധ രാജ്യക്കാര്‍ കല അഭ്യസിക്കുന്ന സ്ഥാപനമായ ഓറ ആര്‍ട്‌സ് സെന്റര്‍ ഒന്നര മാസത്തോളമായി നടത്തിവരുന്ന സമ്മര്‍ ക്യാമ്പിന്റെ ഗ്രാന്‍ഡ് ഫിനാലെ വിവിധ കലാപരിപാടികളോടെ ഇന്ത്യന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. മൂന്ന് വയസ്സുമുതല്‍ പതിനഞ്ചു വയസ്സുവരെയുള്ള 150-ലധികംകുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കുട്ടികളും രക്ഷിതാക്കളും ബഹ്റൈനിലെ നിരവധി പൊതുപ്രവര്‍ത്തകരുമടക്കം എഴുന്നൂറിലേറെപ്പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രശസ്ത ഗായിക ഹര്‍ഷ കാലിക്കറ്റ് നയിച്ച ഗാനമേളയ്ക്ക് ഓറ ഓര്‍ക്കസ്ട്ര ഒരുക്കിയ ലൈവ് മ്യൂസിക് പരിപാടിയില്‍ ബിജോണ്‍ സണ്ണി, ജോജി ജോ, ജിബിന്‍ ക്രിസ്റ്റഫര്‍ തുടങ്ങിയവര്‍ പിന്നണി വായിച്ചു. നിരവധി തമിഴ് ചാനലുകളിലൂടെ ഡാന്‍സ് കോറിയോഗ്രാഫി രംഗത്ത് പ്രശസ്തനായ അവിനാഷ് ഊട്ടി, വേള്‍ഡ് ഡാന്‍സ് ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയ മുംബയിലെ ദി കിങ്സ് യുണൈറ്റഡ് ഡാന്‍സ് ടീം മാസ്റ്റര്‍ രാഘേഷ് പാല്‍ തുടങ്ങിയവരുടെ കോറിയോഗ്രാഫിയില്‍ ഓറ ഡാന്‍സ് ടീം ഒരുക്കിയ ഡാന്‍സുകള്‍ പരിപാടികള്‍ക്ക് കൊഴുപ്പേകി.

ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ സജീവ സാന്നിധ്യമായ ഡോ. പി.വി. ചെറിയാന്‍, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റ് കെ എം ചെറിയാന്‍, സെക്രട്ടറി സതീഷ് ഗോപിനാഥന്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ആനന്ദ് ലോബോ അവതാരകനായ പരിപാടിയില്‍ ഓറ ആര്‍ട്‌സ് സെന്റര്‍ ചെയര്‍മാന്‍ മനോജ് മയ്യന്നൂര്‍, മാനേജിങ് ഡയറക്ടര്‍ വൈഷ്ണവ് ദത്ത്, ഓറ ചെയര്‍പേഴ്‌സണ്‍ സ്മിത മയ്യന്നൂര്‍, വൈഭവ് ദത്ത്, അജി പി ജോയ്, ജ്യോതിഷ് പണിക്കര്‍, ജോണി താമരശ്ശേരി, സലിംചിങ്ങപുരം, രാജീവ് തുറയൂര്‍, ശ്രീജിത്ത് കുറിഞ്ഞാലിയോട്, പ്രസാദ് പ്രഭാകര്‍, ഫാസില്‍, സച്ചിന്‍ മനുസാം, പ്രവീണ്‍ മണികണ്ഠന്‍, സിദ്ധാര്‍ഥ്, ഷാജിത് മാധവന്‍, വിഷ്ണു സതീഷ്, നിഥിന്‍, കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷന്‍ എക്‌സിക്യ്റ്റീവ് കമ്മറ്റി അംഗങ്ങള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Content Highlights: Aura Arts Center Summer Camp Finale was impressive


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented