ഹജ്ജിനെത്തിയ തീര്‍ഥാടകര്‍ സൗദി വിട്ടുപോകുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 13


Photo: Pravasi mail

റിയാദ്: ഈ വര്‍ഷത്തെ ഹജജ് നിര്‍വ്വഹിച്ച തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍ നിന്ന് തിരികെ പോകുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആണെന്ന് ഹജജ്, ഉംറ മന്ത്രാലയം.

വിദേശ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന തവാഫ കമ്പനികള്‍ തീര്‍ഥാടകരുടെ തിരിച്ചുപോക്ക് സമയക്രമം പാലിക്കണമെന്നും നിശ്ചിത സമയത്തുതന്നെ ഹാജിമാര്‍ സൗദിയില്‍ നിന്നും തിരിച്ചുപോയതായി ഉറപ്പുവരുത്തണമെന്നും ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.

2022-ലെ ഹജജ് സീസണില്‍ നടപ്പാക്കിയ പ്രവര്‍ത്തന പദ്ധതികള്‍ക്കനുസൃതമായി സൗദി അറേബ്യയിലേക്ക് വരുന്ന തീര്‍ഥാടകര്‍ക്കുള്ള യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും കമ്പനികള്‍ ഉറപ്പാക്കണം. തീര്‍ഥാടകരുടെ അവസാന സംഘങ്ങളുടേതടക്കം യാത്ര സുഗമമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിനുള്ളില്‍ അവശേഷിക്കുന്ന എല്ലാ തീര്‍ഥാടകരും അവരുടെ യാത്രകള്‍ നേതൃത്വം നല്‍കിയ കമ്പനികളില്‍ നിന്ന് അവരുടെ ഗതാഗത, താമസ വിശദാംശങ്ങള്‍ പരിശോധിക്കണമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

ഹജജ് ഉംറ യാത്രയിലുടനീളം തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ തീര്‍ഥാടകര്‍ മുന്‍കൂട്ടി മനസിലാക്കുകയും ഇതുസംബന്ധമായ കരാര്‍ ഉണ്ടാക്കിയതിന്റെ കോപ്പി സൂക്ഷിക്കുകയും മനസ്സിലാക്കുകയും വേണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Content Highlights: August 13 is the last date for Hajj pilgrims to leave Saudi Arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented