ആഗ്രഹം സഫലം; കരുതലുകൾക്കൊടുവിൽ ആ ചിതാഭസ്മം പ്രിയതമയ്ക്കരികിൽ


താഹിറ, കന്യാകുമാരി സ്വദേശി രാജ്കുമാർ തങ്കപ്പന്റെ ചിതാഭസ്മം മകൻ രാഹുലിന് കൈമാറുന്നു

കടുത്തുരുത്തി: രാജ്കുമാർ തങ്കപ്പന്റെ ആഗ്രഹം സഫലമായി. അദ്ദേഹത്തിന്റെ ചിതാഭസ്മം പ്രിയതമയുടെ കല്ലറയ്ക്ക് സമീപം സൂക്ഷിക്കും. അച്ഛന്റെ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് മക്കൾ. നേരിട്ട് പരിചയമില്ലാത്ത ഒരാളുടെ ചിതാഭസ്മം രണ്ടുവർഷം സൂക്ഷിച്ചുവെച്ച്, അദ്ദേഹത്തിന്റെ മക്കളുടെ അരികിൽ എത്തിച്ച സിജോപോൾ എന്ന പെരുവ സ്വദേശിക്കും ഇത് തൃപ്തി നൽകിയ നിമിഷം.

10 വർഷം മുമ്പാണ് രാജ്കുമാറിന്റെ ഭാര്യ ലതാ പുഷ്പം അപകടത്തിൽ മരിച്ചത്. അതിന്റെ മൂന്നാംനാളാണ്, താൻ മരിച്ചാൽ പ്രിയതമയുടെ കല്ളറയ്ക്ക് സമീപം അടക്കണമെന്ന് രാജ്കുമാർ മക്കളായ റെക്‌സിയോടും രാഹുലിനോടും പറഞ്ഞത്.

2020 േമയ് 13-ന് ദുബായിലെ അജ്മാനിൽ ജോലി ചെയ്യുന്നതിനിടെ രാജ്കുമാറും മരിച്ചു. കോവിഡ് ബാധിച്ചായിരുന്നു അന്ത്യം. 44 വയസ്സായിരുന്നു.

സിജോ പോളും രാജ്കുമാറും ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ല. പക്ഷേ, രാജ്കുമാറിന്റെ ചിതാഭസ്മം നാട്ടിൽ എത്തിക്കാൻ സിജോ പോൾ നിമിത്തമായി. രാജ്കുമാറും സിജോയും സി.എം.എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യത്യസ്ത കാലത്ത് വിദ്യാഭ്യാസം ചെയ്തവരാണ്. ആ സ്ഥാപനത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് രാജ്കുമാർ മരിച്ച വിവരം, ദുബായിൽ ജോലിചെയ്യുന്ന സിജോ അറിയുന്നത്. ഇൗ ബന്ധം മനസ്സിലാക്കിയ രാജ്കുമാറിന്റെ മക്കൾ സിജോയോട് എങ്ങനെയെങ്കിലും പിതാവിന്റെ ചിതാഭസ്മം നാട്ടിൽ എത്തിച്ചുതരണമെന്ന് അഭ്യർഥിക്കുകയായിരുന്നു.

സിജോ, മക്കൾക്കുവേണ്ടി ചിതാഭസ്മം കൈപ്പറ്റി. നേരിട്ട് നാട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അന്ന് അത് നടക്കാതെ വന്നു. രണ്ടുവർഷമായി ദുബായിലെ തന്റെ മുറിയിൽ രാജ്കുമാർ തങ്കപ്പന്റെ ചിതാഭസ്മം സിജോ‌ സൂക്ഷിച്ചുവെച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം അറിഞ്ഞ സാമൂഹിക പ്രവർത്തകയായ താഹിറയാണ്, സിജോയുടെ പക്കൽനിന്ന് ചിതാഭസ്മം ഏറ്റുവാങ്ങി രാജ്കുമാറിന്റെ വീട്ടിലെത്തിച്ചത്.

Content Highlights: At the end of care, the ashes are with wife


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented