നാലു പതിറ്റാണ്ടിന്റെ പ്രവാസാനുഭവങ്ങളുമായി അഷറഫ് വടക്കേവിള നാട്ടിലേക്ക്


അഷറഫ് വടക്കേവിള

റിയാദ്: നാലു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് അഷറഫ് വടക്കേവിള നാട്ടിലേക്ക് മടങ്ങുന്നു.

റിയാദിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അഷറഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദമന്യേ റിയാദിലെ പ്രവാസി മലയാളികളുടെ സ്‌നേഹാദരവുകള്‍ ലഭിച്ചിട്ടുള്ള സാമൂഹ്യപ്രവര്‍ത്തകരില്‍ ഒരാളാണ്. കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടനയായ ഓഐസിസിയുടെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ റിയാദിലെ പ്രവാസി മലയാളി കൂട്ടായ്മകളേയും മുഖ്യധാരാ സംഘടനകളേയും കൂട്ടിയിണക്കി അത്തരം സംഘടനകളുടെയെല്ലാം ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന നിലയില്‍ എന്‍ആര്‍കെ ഫോറം രൂപീകരിക്കുന്നതിലും അതിന്റെ പ്രവര്‍ത്തനം നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും മുഖ്യ പങ്കുവഹിച്ചവരില്‍ ഒരാളായിരുന്നു അഷറഫ് വടക്കേവിള. അതോടൊപ്പം റിയാദിലെ മറ്റു മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ പ്രവാസി സംഘടനകളുമായി നല്ല ബന്ധം നിലനിര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

1982 നവംബറിലാണ് അഷറഫ് വടക്കേവിള തന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. റിയാദിലെത്തിയതിന്റെ അടുത്തദിവസം തന്നെ തന്റെ ജന്‍മ ദിനം കൂടിയായ നവംബര്‍ 20നു ഐആന്‍ഡ് സൗദി അറേബ്യ എന്ന ഒരു അമേരിക്കന്‍ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കിംഗ് അബ്ദുള്‍അസീസ് മിലിട്ടറി അക്കാഡമിയില്‍ കാറ്ററിങ്ങ് സെക്ഷനില്‍ ജോലിയില്‍ പ്രവേശിച്ചു. അതിനുശേഷം മറ്റൊരു കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറി. ഏകദേശം നാലു വര്‍ഷം കഴിഞ്ഞ് ജോലി ചെയ്തിരുന്ന പ്രൊജക്റ്റ് മിനിസ്ട്രി ഓഫ് ഡിഫന്‍സ് ഏറ്റെടുക്കുകയും എല്ലാ ജീവനക്കാരും മിനിസ്ട്രിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആകുകയും ചെയ്തു. താമസിയാതെ സുപ്പര്‍വൈസറായി ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കുകയും തുടര്‍ന്ന് ആ ജോലിയില്‍ തന്നെ തുടരുകയുമായിരുന്നു.

റിയാദിലെ തന്റെ പൊതുപ്രവര്‍ത്തനകാലയളവില്‍ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും അഷറഫ് വടക്കേവില നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. 1995ല്‍ കേരള ദേശീയവേദിയുടെ പ്രസിഡന്റ്, 1997ല്‍ റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്റെ (ആര്‍ഐസിസി) ജനറല്‍ സെക്രട്ടറി, 1989 മുതല്‍ 2004 വരെ നെഹ്‌റു സാംസ്‌കാരികവേദിയുടെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, 2005ല്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്റെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, 2013ല്‍ എന്‍ആര്‍കെ വെല്‌ഫെയര്‍ ഫോറം എക്‌സിക്യുട്ടീവ് മെമ്പര്‍, ട്രഷറര്‍, ജനറല്‍ കണ്‍വീനര്‍, നിലവില്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും കൂടാതെ 2000 മുതല്‍ ഓഐസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, ആക്ടിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ബത്ഹ അഗ്‌നിബാധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് എന്‍ ആര്‍ കെ വെല്‍ഫെയര്‍ ഫോറം നടത്തിയ ദുരിതാശ്വാസ നിധി ഏകോപിപ്പിക്കുന്നതിലും വടക്കേവിളയുടെ നേതൃത്വം അവിസ്മരണീയമാണ്.

കൊല്ലം വടക്കേവിളയാണ് സ്വദേശം. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം. ബിടെക്ക് ബിരുദധാരിയായ മൂത്ത മകള്‍ നിഷ ബാദുഷ വിവാഹിതയാണ്. രണ്ടാമത്തെ മകന്‍ സല്‍മാന്‍ അഷറഫ് എംടെക്ക് ബിരുദധാരിയാണ്. ഐടിഐ ഡിപ്ലോമ ഹോള്‍ഡര്‍ ആയ സുല്ത്താന്‍ അഷറഫ് ആണ് മൂന്നാമത്തെ മകന്‍. എട്ട് വര്‍ഷത്തോളം കുടുംബം റിയാദിലുണ്ടായിരുന്നു. ജൂണ്‍ 26 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ എന്‍ ആര്‍ കെ വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അഷ്റഫ് വടക്കേവിളക്ക് യാത്രയയപ്പ് നല്‍കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Saji Cheriyan

2 min

പറഞ്ഞു കുടുങ്ങി; ഒടുവില്‍ പോംവഴിയില്ലാതെ രാജി

Jul 6, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022

Most Commented