താഹിറയുടെ നന്മ; രണ്ട് കൊല്ലം മുന്‍പ് യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ചിതാഭസ്മം നാട്ടിലേക്ക്


മിനി പത്മ

ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മേധാവി

താഹിറയും സിജോയും

ദുബായ്: രണ്ടുവര്‍ഷം മുന്‍പ് യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ച രാജ്കുമാര്‍ തങ്കപ്പന്റെ ചിതാഭസ്മം ഒടുവില്‍ ജന്മനാട്ടിലേക്ക്. യു.എ.ഇയില്‍ ആരോഗ്യ-സാമൂഹ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്വദേശി താഹിറ കല്ലുമുറിക്കലാണ് വെള്ളിയാഴ്ച രാജ്കുമാറിന്റെ ചിതാഭസ്മവുമായി കന്യാകുമാരിയിലെത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് യു.എ.ഇയില്‍ മരിച്ചയാളുടെ ചിതാഭസ്മം നാട്ടിലെത്തിക്കുന്നത്.

2020 മേയിലാണ് കന്യാകുമാരി സ്വദേശി രാജ്കുമാര്‍ തങ്കപ്പന്‍ യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റെടുക്കാന്‍ ആരുമില്ലാതെ മൃതദേഹം യു.എ.ഇയില്‍ തന്നെ സംസ്‌കരിച്ചു. അമ്മയെ നേരത്തേതന്നെ നഷ്ടപ്പെട്ട മക്കള്‍, പിതാവ് രാജ്കുമാറിന്റെ ചിതാഭസ്മമെങ്കിലും ഏറ്റുവാങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് ദുബായിലുള്ള സിജോ പോള്‍ ചിതാഭസ്മം ഏറ്റെടുത്തത്. നാട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ രണ്ടര വര്‍ഷത്തോളം സിജോ സ്വന്തം താമസസ്ഥലത്ത് ചിതാഭസ്മം സൂക്ഷിച്ചുവെച്ചു.

രാജ്കുമാറിന്റെ മക്കളില്‍നിന്ന് ഈ വാര്‍ത്തകള്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് താഹിറ ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്. ഏറെ കടമ്പകളുണ്ടായിരുന്നു അതിന്. മൃതദേഹം നാട്ടിലെത്തിക്കുന്നതിലും കൂടുതലായിരുന്നു ഇതിനായുള്ള നടപടിക്രമങ്ങള്‍. ഇതെല്ലാം പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച രാത്രി ദുബായില്‍നിന്ന് താഹിറ തിരുവനന്തപുരത്തേയ്ക്ക് വിമാനം കയറും, താനിതുവരെ കണ്ടിട്ടില്ലാത്ത രാജ്കുമാറിന്റെ ചിതാഭസ്മവുമായി.

പിതാവിന്റെ അവസാന ശേഷിപ്പായ ചിതാഭസ്മം കല്ലറയില്‍ അടക്കം ചെയ്യാനായി പ്രാര്‍ഥനകളോടെ കാത്തിരിക്കുകയാണ് മക്കള്‍. ചിതാഭസ്മം നാട്ടിലെത്തിക്കാനായുള്ള സഹായമൊരുക്കിയത് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മേധാവി വി. നന്ദകുമാറാണ്. ചിതാഭ്സമം കാത്തിരിക്കുന്ന, രാജ്കുമാറിന്റെ മക്കളുടെ വാര്‍ത്ത മാതൃഭൂമിയിലൂടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വി. നന്ദകുമാര്‍ ഈ നന്മയില്‍ പങ്കാളിയായത്. രണ്ടര വര്‍ഷത്തിന് ശേഷം ചിതാഭസ്മം നാട്ടിലെത്തിച്ച അപൂര്‍വ്വ സംഭവത്തിനുകൂടിയാണ് വെള്ളിയാഴ്ച കന്യാകുമാരി വേദിയാവുന്നത്.

Content Highlights: ashes of expatriate who died of covid in uae bought to homeland


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented