ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്ന് കോണ്‍സുല്‍ ജനറല്‍


കോൺസുൽ ജനറലുമായുള്ള കൂടിക്കാഴ്ച

അസീര്‍: അസീര്‍ മേഖലയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ വിഭാഗം പരിഗണിക്കുന്നതെന്ന് കോണ്‍സുല്‍ ജനറല്‍ ഷഹീദ് ആലം ഖാന്‍ പറഞ്ഞു. പ്രശ്‌ന പരിഹാരങ്ങള്‍ക്ക് അസീര്‍ ഗവര്‍ണറേറ്റിന്റെ മികച്ച രീതിയിലുള്ള സഹകരണം ലഭിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ നിയമാനുസൃതമായ പരാതികള്‍ നീതിയുക്തമായി പരിഹരിക്കാന്‍ ഇന്ത്യന്‍ മിഷന് എളുപ്പത്തില്‍ സാധിക്കുന്നുണ്ട്.

കെ. എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും എന്‍.ആര്‍.കെ ചെയര്‍മാനുമായ ബഷീര്‍ മൂന്നിയൂര്‍ കോണ്‍സല്‍ ജനറല്‍ ബഹു ഷാഹിദ് ആലം ഖാന്‍, പുതുതായി നിയമിതനായ കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അസീര്‍ മേഖലയിലെ ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അസീര്‍ സന്ദര്‍ശിക്കാനുള്ള പ്രത്യേക ക്ഷണം സ്വീകരിച്ചു അസീര്‍ മേഖലയിലെ ഇന്ത്യന്‍ പ്രവാസികളുമായി സംവദിക്കാന്‍ ഒരു സന്ദര്‍ശനം ഉദ്ദേശിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.

ജിദ്ദയില്‍ അടുത്ത ദിവസം നടക്കാനിരിക്കുന്ന ഓപ്പണ്‍ ഹിയറിംഗ് മാതൃകയില്‍ അസീര്‍ മേഖലയിലും നടത്തണമെന്ന് ബഷീര്‍ മൂന്നിയൂരിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കോണ്‍സുല്‍ ജനറലും കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സുലും പറഞ്ഞു.

Content Highlights: Aseer kmcc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented