പ്രതീകാത്മക ചിത്രം | Photo: FAYEZ NURELDINE | AFP
റിയാദ്: 2021-ല്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ച മൊത്തം സൗദി പൗരന്‍മാരുടെ എണ്ണം ഏകദേശം 4,99,000. ഇത് പ്രകാരം പ്രതിദിനം ശരാശരി 1,367 സൗദികളെ വിവിധ തൊഴില്‍ മേഖലകളില്‍ നിയമിച്ചതായി വിലയിരുത്തുന്നു. അടുത്തിടെ പുറത്തിറക്കിയ സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പ്രാദേശിക തൊഴില്‍ വിപണിയിലെ സൗദി ജീവനക്കാരായ സ്ത്രീ പുരുഷന്‍മാരുടെ ആകെ എണ്ണം കഴിഞ്ഞ വര്‍ഷം 2.25 ദശലക്ഷത്തിലെത്തി. ഇത് 2020-നെ അപേക്ഷിച്ച് 28.51 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. 2020-ല്‍ ഇവരുടെ എണ്ണം 1.75 ദശലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷം ജോലി ചെയ്ത സൗദി പുരുഷന്മാരുടെ എണ്ണം ഏകദേശം 3,23,000-മായിരുന്നു. ഇത് 2020 വര്‍ഷത്തേക്കാള്‍ 28.09 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. 2020 വര്‍ഷത്തില്‍ 1.47 ദശലക്ഷമായിരുന്നു. 2021-ല്‍ തൊഴില്‍ വിപണിയില്‍ ചേര്‍ന്ന സൗദി വനിതകളുടെ എണ്ണമാവട്ടെ 1,76,000 ആണ്. ഇത് 29.31 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ 0.97 ശതമാനം കുറവുണ്ടായിട്ടുണ്ട്.
സൗദിയിലെ പുരുഷന്മാരും സ്ത്രീകളും ജോലി ചെയ്യുന്ന മൊത്തം ജോലികളുടെ 43 ശതമാനവും റിയാദ് മേഖലയിലാണ്. കൂടാതെ സ്ത്രീ-പുരുഷ ജീവനക്കാരുടെ എണ്ണം ഏകദേശം 9,71,000 ആയി. 2021-ല്‍ ഏകദേശം 3,8854 സ്ഥാപനങ്ങള്‍ സൗദി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചു എന്നത് ശ്രദ്ധേയമാണ്, മൊത്തം സ്ഥാപനങ്ങളുടെ എണ്ണം ഏകദേശം 6,68,644 ആയി. 2020-നെ അപേക്ഷിച്ച് 200 ഓളം ഭീമന്‍ സ്ഥാപനങ്ങള്‍ നിലവില്‍ വന്നു.
Content Highlights: As of 2021 there will be five million Saudi nationals working in Saudi Arabia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..