-
റിയാദ്: 2020 ഫെബ്രുവരി മാസം മുതല്‍ സൗദിയിലെ ഇന്ധന വില മാസംതോറും പുനശ്ശക്രമീകരിച്ചുതുടങ്ങിയതായും ഓരോ ഇംഗ്ളീഷ് മാസത്തിലെയും പത്താം തിയതി പുനശ്ശക്രമീകരണം നടക്കുകയും പതിനൊന്നാം തിയതി രാവിലെ പ്രാബല്യത്തില്‍ വരുത്തുമെന്നും സൗദി അറാംകോ വ്യക്തമാക്കി. നേരത്തെ ഓരോ പാദവര്‍ഷവുമായിരുന്നു (മൂന്ന് മാസം കൂടുമ്പോള്‍) സൗദിയില്‍ ഇന്ധന വില പുനശ്ശക്രമീകരണം നടത്തിയിരുന്നത്.
ഈ മാസാന്ത ക്രമീകരണം ഊര്‍ജജ, ജല ഉല്‍പന്നങ്ങളുടെ വില നിര്‍ണ്ണയിക്കുന്നതിനുള്ള അംഗീകൃത നടപടിക്രമങ്ങള്‍ക്കനുസൃതമാണിതെന്ന് സൗദി അരാംകോ വ്യക്തമാക്കി. രാജ്യത്തുനിന്നും ആഗോള വിപണികളിലേക്ക് ഇന്ധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോഴുണ്ടാവുന്ന വിലയിലെ മാറ്റങ്ങള്‍ പ്രാദേശിക വിപണികളിലും ബാധിക്കുമെന്നും അതിനാല്‍ പ്രാദേശിക വിപണികളില്‍ ഇന്ധന വില കൂടുവാനും കുറയുവാനും ഇടയുണ്ടെന്നും അറാംകോ അറിയിച്ചു.
ഫെബ്രുമാസത്തെ പുതുക്കിക നിരക്കനുസരിച്ചു 91 (ഗ്രീന്‍) ഇനത്തില്‍ പെട്ട പെട്രോളിന് 1.55 റിയാലും, 95 (റെഡ്) ഇനത്തില്‍ പെട്ട പെട്രോളിന് 2.11 റിയലുമായിരിക്കും. നേരത്തെ 91 (ഗ്രീന്‍) ഇനത്തില്‍ പെട്ട പെട്രോളിന് 1.50 റിയാലും, 95 (റെഡ്) ഇനത്തില്‍ പെട്ട പെട്രോളിന് 2.05 റിയലുമായിരുന്നു ഉണ്ടായിരുന്നത്.
ഇന്ധന വില മാസാന്തം ക്രമീകരണം നടത്തുന്ന രാജ്യങ്ങളില്‍ യുഎഇ, ഒമാന്‍, എന്നീ ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ, ജോര്‍ദാന്‍, പാകിസ്ഥാന്‍, ഇന്ത്യോനേഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളുമുണ്ടെന്നും അറാംകോ വ്യക്തമാക്കി. കൂടാതെ, അമേരിക്ക, കാനഡ, ഫ്രാന്‍സ്, ഓസ്ട്രേലിയ, ബ്രസീല്‍, മെക്സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഇന്ധന വില ദൈനം ദിനം ക്രമീകരിക്കുന്നുണ്ട്. അതുപോലെ ദക്ഷിണ കൊറിയ, മലേഷ്യ എന്നീ രാജ്യങ്ങള്‍ ഇനധനവില ആഴ്ചതോറും ക്രമീകരിക്കുന്നുണ്ടെന്നും അറാംകോ അറിയിച്ചു.
Content Highlights: Arongo will rise the fuel charge each month in saudi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..