കുവൈത്ത് ദേശീയ -വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി സേനയുടെ പ്രദര്‍ശനം


പി സി  ഹരീഷ്

കുവൈത്ത് സേനയുടെ പ്രദർശനം

കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ - വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് സേനയുടെ പ്രദര്‍ശനം.അറേബ്യന്‍ ഗള്‍ഫ് തീരത്തുള്ള കുവൈത്ത് ടവറിന് സമീപമാണ് സേനയുടെ പ്രദര്‍ശനം.

കുവൈത്ത് ദേശീയ പതാക പുതപ്പിച്ച കുവൈത്ത് ടവര്‍ വിവിധ വര്‍ണങ്ങളാല്‍ ദീപലങ്കാരങ്ങളുടെ മിന്നി തിളങ്ങുന്ന പ്രഭയില്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്. അറേബ്യന്‍ ഗള്‍ഫ് തീരം പൊതു ജനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കയാണ്.

പൊതുജനങ്ങള്‍ക്ക് സേനയുടെ പ്രദര്‍ശനം ഏറെ കൗതുകവും കൂടാതെ സേനയോടൊപ്പം നിന്നും സെല്‍ഫിയെടുക്കുന്നതിനും അവസരമുണ്ട്.

ദേശീയ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് കുവൈത്ത് സേന കുവൈറ്റ് ടവേഴ്സിന് മുന്നില്‍ സൈന്യത്തിന്റെ പ്രദര്‍ശനം ആരംഭിച്ചത്.
എല്ലാ സേനാ യൂണിറ്റുകളുടെയും ഒട്ടുമിക്ക യന്ത്രങ്ങളും ഉപകരണങ്ങളും പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി കുവൈത്ത് ടവറിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എയര്‍ഫോഴ്‌സ്, കരസേനയുടെ പ്രദര്‍ശനം, യുദ്ധ കവചിത വാഹനങ്ങള്‍, ആന്റി മിസൈലുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സൈനിക പ്രദര്‍ശനങ്ങള്‍ എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൈനിക വാഹനങ്ങളെ പരിചയപ്പെടാനും സൈനിക വാഹനങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാനും കുടുംബങ്ങളുടെ വന്‍ തിരക്കാണ് പ്രദര്‍ശനത്തിന് സാക്ഷ്യം വഹിച്ചത്. ടവറിനു മുന്നില്‍ നടന്ന ആഘോഷത്തില്‍ സൈനിക ബാന്‍ഡും പങ്കെടുത്തു.

Content Highlights: kuwait


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented