ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയില്‍ അറസ്റ്റിലായത് 16,606 നിയമലംഘകര്‍


ജാഫറലി പാലക്കോട്.

പ്രതീകാത്മക ചിത്രം

റിയാദ്: നിയമ ലംഘകരമായി കഴിയുന്നവരെ കണ്ടെത്താന്‍ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ കര്‍ശന പരിശോധന തുടരുകയാണ്. വിവിധയിടങ്ങളില്‍ വ്യത്യസ്ഥ സമയങ്ങളിലാണ് പരിശോധന നടത്തുന്നത്. ഇതിനിടെ നിയമ വിരുദ്ധരെ പിടികൂടിയ കണക്കുവിവരം അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ താമസം, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 16,606 പേരേയാണ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 8 മുതല്‍ 14 വരെ സൗദിയിലുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് കാമ്പെയ്നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

9,895 താമസ കുടിയേറ്റ നിയമ ലംഘകരും, 4,422 അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും 2,289 തൊഴില്‍ നിയമ ലംഘകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അനധികൃതമായി അതിര്‍ത്തിവഴി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 362 പേര്‍ അറസ്റ്റിലായി. ഇവരില്‍ 35% യമനികളും 60% എത്യോപ്യക്കാരും 5% മറ്റ് രാജ്യക്കാരുമാണ്. 19 നിയമലംഘകര്‍ സൗദി അറേബ്യയില്‍ നിന്ന് നിയമാനുസൃതമല്ലാതെ പുറത്തേക്ക് പോകാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.

താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നല്‍കുകയും ചെയ്ത 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്. മൊത്തം 46,754 നിയമലംഘകര്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട് അവരില്‍ 43,660 പുരുഷന്മാരും 3,094 സ്ത്രീകളും ഉള്‍പ്പെടുന്നു.

36,385 നിയമലംഘകരെ നാടുകടത്തുന്നതിനു മുമ്പ് മറ്റ് നടപടിക്രമങ്ങള്‍ പുര്‍ത്തിയാക്കാന്‍ അവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1,951 നിയമലംഘകരുടെ യാത്രക്കായി ബുക്ക് ചെയ്യാനുള്ള റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്തു. 10,335 നിയമലംഘകരെ ഇതിനകം നാടുകടത്തിയിട്ടുമുണ്ട്. ഒരു നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ സൗകര്യമൊരുക്കുകയൊ ഗതാഗതമോ മറ്റ് അഭയമോ അടക്കമുള്ള ഏതെങ്കിലും സഹായം ചെയ്തു നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പരമാവധി 1 മില്യണ്‍ റിയാല്‍ പിഴയുമാണ് ശിക്ഷയായി നല്‍കുകയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അതോടൊപ്പം ഗതാഗത സൗകര്യമൊരുക്കിയ വാഹനവും താമസ സൗകര്യം നല്‍കിയ ഇടവും കണ്ടുകെട്ടും.


Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented