
.അൽ ഉലാ' പാരച്യൂട്ട് ബലൂൺ പ്രദർശനം
മദീന: 'അല്‍ ഉലാ'' പാരച്യൂട്ട് ബലൂണ്‍ പ്രദര്‍ശനത്തില്‍ ഗിന്നസ് ബുക്കിലേക്ക്. കഴിഞ്ഞ ദിവസമാണ് മദീന പ്രവിശ്യയിലെ 'അല്‍ ഉലാ''യില്‍ പാരച്യൂട്ട് പറത്തിയത്. ഗിന്നസ് മുക്ക് അധികൃതരുടെ സാത്തിധ്യത്തിലായിരുന്നു പാരച്യൂട്ട് പറത്തിയത്.
മദീന പ്രവിശ്യയുടെ ഭാഗമായ 'അല്‍ ഉലാ'' സിറ്റിയിലായിരുന്നു പാരച്യൂട്ട് ബലൂണ്‍ പ്രദര്‍ശനം നടന്നത്. നിലവിലെ സര്‍വ്വ റെക്കോര്‍ഡുകളും തിരുത്തിയാണ് 'അല്‍ ഉലാ''യിലെ പാരച്യൂട്ട് ബലൂണ്‍ പ്രദര്‍ശനം ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുന്നത്. അല്‍ ഉലാ പ്രദേശത്തെ മൂന്ന് കിലോമീറ്ററിലധികം വരുന്ന ആകാശങ്ങളെ വര്‍ണ്ണാഭമാക്കി 100 ഭീമാകാരമായ പാരച്യൂട്ട് ബലൂണുകള്‍ പ്രദര്‍ശിപ്പിച്ചാണ് ലോകത്തെ ഏറ്റവും നീളമുള്ള ബലൂണ്‍ പ്രദര്‍ശനം ലോക റെക്കാര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്.
'ശിതാ തന്തൂറ'' എന്ന പരിപാടിയുടെ ഭാഗമായാണ് ബലൂണ്‍ പ്രദര്‍ശനം നടന്നത്. ബലൂണ്‍ പാരച്ചൂട്ടില്‍ ലോകമെമ്പാടുമുള്ള 19 രാഷ്ട്രങ്ങളില്‍ നിന്നുള്ള പാരച്യൂട്ട് പൈലറ്റുമാര്‍ പങ്കെടുത്തിരുന്നു. ഗിന്നസ് ബുക്ക് ടീമിന്റെ സാന്നിധ്യത്തില്‍ നടത്തിയ പ്രദര്‍ശനം നിലവിലെ റിക്കാര്‍ഡുകള്‍ തിരുത്തിയതായി ഗിന്നസ് ബുക്ക് അധികൃതര്‍ അറിയിച്ചു.
സംഗീതത്തോടൊപ്പം നൃത്തം ചെയ്യുന്ന ലൈറ്റുകളുടെ അകമ്പടിയോടെയാണ് പാരച്യൂട്ട് ബലൂണുകള്‍ ആകാശ വീഥിയിലുടെ പറന്നത്. പാരച്യൂട്ടു ബലൂണുകളുടെ ആകാരം കൃത്യമായി അലങ്കാര ലൈറ്റ് കൊണ്ട് പൊതിയുന്ന രീതിയിലാണ് ലൈറ്റുകള്‍ സംവിധാനിച്ചത്.
അല്‍ ഉലാ പ്രദേശത്തിന്റെ ആകാശത്തെ വര്‍ണ്ണാഭമാക്കിയ പാരച്യൂട്ട് ബലൂണ്‍ പ്രദര്‍ശനത്തിന് ഗിന്നസ് ബുക്കില്‍ ഇടം നേടാനായതില്‍ അല്‍ ഉലാ റോയല്‍ കമ്മീഷന് സി.ഇ.ഒ അംറ് അല്‍ മദനി സന്തോഷം രേഖപ്പെടുത്തി.
Content Highlight: Al-Ula Celebrates Guinness World Record For Longest Hot Air Balloon show
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..