അലി പൊടിയേങ്ങലിന് യാത്രയയപ്പ് നല്‍കി


32 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അലി പൊടിയേങ്ങലിനു ജിദ്ദ - താനൂർ മണ്ഡലം കെഎംസിസി ഭാരവാഹികൾ മെമെന്റോ സമ്മാനിക്കുന്നു | Photo: Pravasi mail

ജിദ്ദ: 32 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ - താനൂര്‍ മണ്ഡലം കെഎംസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ അലി പൊടിയേങ്ങലിനു താനൂര്‍ മണ്ഡലം കെഎംസിസി യാത്രയയപ്പ് നല്‍കി.

ഷറഫിയ്യ സഫയര്‍ റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്ന പരിപാടി മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്തു. വിനയവും സ്‌നേഹവും ജീവ കാരുണ്യ പ്രവര്‍ത്തനവും മുഖമുദ്രയായി സ്വീകരിച്ചു ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കെഎംസിസി കെട്ടിപ്പടുക്കുന്നതില്‍ കര്‍മ്മ നിരതമായിരുന്നു അലി പൊടിയേങ്ങല്‍ എന്ന് അദ്ദേഹം പറഞ്ഞു. തുച്ഛമായ ശമ്പളത്തിന്റെ നല്ലൊരു വിഹിതം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റി വെക്കുന്ന അലി പൊടിയേങ്ങലിന്റെ ജീവിതം മുഴുവന്‍ പ്രവാസികള്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ മുനീബ് പകര അധ്യക്ഷത വഹിച്ചു.

മന്‍സൂര്‍ ചുരങ്ങര യാത്ര മംഗളം നേര്‍ന്ന് സംസാരിച്ചു. ആക്ടിങ് സെക്രട്ടറി സാദിഖ് ചിറയില്‍ സ്വാഗതവും ഫാറൂഖ് താനൂര്‍ നന്ദിയും പറഞ്ഞു.

Content Highlights: Ali Podyengal gave farewell


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented