വിദ്യഭ്യാസം സ്വതന്ത്ര വിവരാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതാവണം - അലി മണിക്ഫാന്‍


അലി മണിക്ഫാൻ

കുവൈത്ത് സിറ്റി: സാമ്പ്രദായിക വിദ്യാഭ്യാസം കുട്ടികളുടെ സ്വതന്ത്രമായ വിവരാന്വേഷണ പ്രകൃതത്തെ ഇല്ലാതാക്കുകയും വിശാലമായ അറിവ് ശേഖരണത്തിന്റെ മൂല്യം പുതു തലമുറയ്ക്ക് കൈമോശം വരുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വിദ്യഭ്യാസം സ്വതന്ത്രവിവരാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നവിധം പുന:ക്രമീകരിക്കണമെന്ന് പത്മശ്രീ ജേതാവ് അലി മണിക്ഫാന്‍ അഭിപ്രയപ്പെട്ടു. ഐഐസി സാല്‍മിയ യൂണിറ്റ് പത്മശ്രീ നേടിയതിനുള്ള ആദരവായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവ് നേടാനുള്ള ആഗ്രഹമാണ് മനുഷ്യനെ ഉന്നതിയിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യമായ ജീവിത നിഷ്ഠയിലൂടെ ശാരീരികവും മാനസികവുമായ ഊര്‍ജ്ജം നിലനിര്‍ത്തുകയും ആരോഗ്യമുള്ള ജീവിതം കൈവരിക്കുകയും ചെയ്യാം എന്ന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഖുര്‍ആനിക അധ്യാപനങ്ങളെ പഠിക്കുകയും അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അറിവ് അന്വേഷിക്കുകയും ചെയ്യണമെന്ന് സദസ്സിനെ ഓര്‍മ്മപ്പെടുത്തി.

ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കുവൈത്തിന്റെ ഉപഹാരം ഐഐസി ട്രഷറര്‍ യൂനുസ് സലീം, അബ്ദുല്‍ വഹാബ് എന്നിവര്‍ ചേര്‍ന്ന് അലി മണിക് ഫാന് കൈമാറി. മര്‍ക്കസുദ്ദവ കേന്ദ്രീകരിച്ച് ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടി ഐഐസി പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഐഐസി ജനറല്‍ സെക്രട്ടറി അയൂബ് ഖാന്‍ ആശംസകള്‍ നേര്‍ന്നു.

സാല്‍മിയ യൂണിറ്റ് പ്രസിഡണ്ട് അഷ്‌റഫ് മേപ്പയൂര്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ മനാഫ് മാത്തോട്ടം സ്വാഗതവും ബഷീര്‍ പാനായിക്കുളം നന്ദിയും പറഞ്ഞു.ഇര്‍ഷാദ് ഫാറൂഖി മാത്തോട്ടം കോഡിനേറ്ററായിരുന്നു.സെയ്ത് മുഹമ്മദ്,അബ്ദുല്‍ വഹാബ് മാത്തോട്ടം,സാലിദ് മാത്തോട്ടം,സഫ്തര്‍ മാത്തോട്ടം എന്നിവര്‍ സംസാരിച്ചു.

Content Highlights: Ali Manikfan, Gulf, Kuwait


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented