സി.എച്ച് അനുസ്മരണ സംഗമവും മാധ്യമ പുരസ്‌കാര സമര്‍പ്പണവും


ch
അല്‍കോബാര്‍: അല്‍കോബാര്‍ കെഎംസിസി കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന സിഎച്ച് മുഹമ്മദ് കോയ അനുസ്മരണ സംഗമം ഒക്ടോബര്‍ ഒന്നിന് രാത്രി എട്ടരക്ക് അല്‍കോബാറില്‍ നടക്കും. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും പത്രാധിപരുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ നാമധേയത്തില്‍ കോവിഡ് കാലത്തെ സൗദി അറേബ്യയിലെ സമഗ്ര മാധ്യമ റിപ്പോര്‍ട്ടിങ്ങിനു ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം ചടങ്ങില്‍ സമ്മാനിക്കും.

അല്‍കോബാറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിച്ച മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ അല്‍കോബാര്‍ കെ.എംസി.സി നടത്തിയ ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിക്കും. കിഴക്കന്‍ പ്രവിശ്യയിലെ മത സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ധീഖ് പണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented