അല്‍ ഹുദാ മദ്‌റസ പ്രവേശനോത്സവം സംഘടിപ്പിച്ചു


അൽ ഹുദാ മദ്‌റസ പ്രവേശനോത്സവം

ജിദ്ദ: അല്‍ ഹുദാ മദ്‌റസയുടെ 2022-23 അധ്യയന വര്‍ഷത്തിന് പ്രാരംഭം കുറിച്ചുകൊണ്ട് മദ്രസാ പ്രവേശനോത്സവം സംഘടിപ്പിച്ചു. രണ്ട് വര്‍ഷത്തിനു ശേഷം മദ്രസയിലേക്ക് എത്തിയ കുട്ടികളെ അധ്യാപകര്‍ മധുരവും സമ്മാനങ്ങളും നല്‍കി സ്വീകരിച്ചു.

ഷറഫിയ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ ഭാരവാഹികളും മദ്രസാ മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

കോവിഡ് മഹാമാരിക്കാലത്ത് ഓണ്‍ലൈന്‍ രംഗത്തേക്ക് ചുവടുമാറ്റിയ മദ്രസ രണ്ടു വര്‍ഷത്തിന് ശേഷമാണ് പുനരാരംഭിക്കുന്നത്. തദവസരത്തില്‍ മദ്രസാ പഠനത്തിന്റെ അനിവാര്യതയും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം ഓഫ്ലൈനിലേക്ക് തിരിച്ചു വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രിന്‍സിപ്പല്‍ ലിയാഖത്തലി ഖാന്‍ കുട്ടികളെ ഓര്‍മ്മപ്പെടുത്തി.വിദ്യര്‍ത്ഥികളായ ദര്‍റ ഫിറോസ്, അമാന സാജിദ്, ആലിയ, അലാ, ഇസ്സാ സാജിദ് തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു

Content Highlights: Al Huda Madrasah organized the entrance ceremony


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


aeroplane

1 min

'ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണം'; പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Oct 7, 2022

Most Commented