അക്ബർ പൊന്നാനിക്ക് യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: മാധ്യമപ്രവര്‍ത്തകനായ അക്ബര്‍ പൊന്നാനി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. രണ്ട് ദശാബ്ദത്തോളം മാതൃഭൂമിയുടെ സൗദി അറേബ്യയിലെ ലേഖകനായിരുന്നു.
അറബി സാഹിത്യത്തിലും ഭാഷയിലും എംഫില്‍, ബിഎഡ് ബിരുദങ്ങള്‍ക്ക് പുറമെ ചേന്നമംഗലൂര്‍ ഇസ്ലാഹിയ കോളേജിലെ ആര്‍ട്സ് ആന്‍ഡ് ഇസ്ലാമിക്സ് ഡിഗ്രിയും നേടിയിട്ടുണ്ട്. പൊന്നാനി ഐഎസ്എസ്, കുണ്ടോട്ടി മര്‍കസ് അറബിക് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് ഗ്രേഡ് 2 ആയി ജോലി ചെയ്യവേയാണ് ദീര്‍ഘകാല അവധിയില്‍ 1992-ല്‍ പ്രവാസിയാകുന്നത്. 29 വര്‍ഷം ഇസ്മായില്‍ അലി അബൂദാവൂദ് കമ്പനിയില്‍ ജോലി ചെയ്തു. സിംഗപ്പൂര്‍ കോണ്‍സുലേറ്റില്‍ വിസ, ഹജ്ജ് വിഭാഗത്തില്‍ കോണ്‍സുലര്‍ ക്ലര്‍ക്കായും പ്രവര്‍ത്തിച്ചിരുന്നു.
ജിദ്ദയില്‍ നാട്ടുകാരുടെ ആദ്യ പൊതുവേദിയായ ജെപിഎംജെ (ജിദ്ദാ - പൊന്നാനി മുസ്ലിം ജമാഅത്ത്) സ്ഥാപിക്കാന്‍ നേതൃത്വം നല്കി. ജംഇയ്യത്തുല്‍ അന്‍സാര്‍, സരണി സര്‍ഗവേദി, സര്‍ഗം കുടുംബ വേദി ന്നീ കൂട്ടായ്മകളിലും വോദയ ംഘടനയിലും പവര്‍ത്തിച്ചു.
ക്ബര്‍ പൊന്നാനിക്ക് പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ്) യാത്രയപ്പു നല്കി. പ്രസിഡന്റ് അലി തേക്കുതോട് ഉപഹാരം കൈമാറി. സന്തോഷ് കടമിനിട്ട, നൗഷാദ് അടൂര്‍, അനില്‍ കുമാര്‍ പത്തനംതിട്ട, അയൂബ് ഖാന് പന്തളം, എബി ചെറിയാന് മാത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..