കുവൈത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ വിമാന ടിക്കറ്റ് ബുക്കിങ് വര്‍ദ്ധിച്ചു


കുവൈത്ത് വിമാനത്താവളം

കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് വരുത്തിയതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് ടിക്കറ്റ് ബുക്കിങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കും യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കിയതോടെ വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ വലിയ വര്‍ധനവുണ്ടായതായി പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപെട്ടു.

വാക്സിനേഷന്‍ എടുക്കാത്ത എല്ലാവര്‍ക്കും യാത്ര ചെയ്യാമെന്ന കാബിനറ്റിന്റെ പുതിയ തീരുമാനത്തോടെയാണ് ടിക്കറ്റ് റിസര്‍വേഷനുകളില്‍ വര്‍ദ്ധനവുണ്ടായത്.
88 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

കുവൈത്ത് ദേശീയ വിമോചന ദിനങ്ങളായ ഫെബ്രുവരി 25, 26, ദിനങ്ങളോടാനുബന്ധിച്ചു മാര്‍ച്ച് 5 വരെ നീണ്ടുനില്‍ക്കുന്ന ദേശീയ അവധി ദിനങ്ങളോടനുബന്ധിച്ച് ഫെബ്രുവരി 20 മുതലുള്ള വിമാന ടിക്കറ്റുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായിരിക്കുന്നത്.

അതോടൊപ്പം കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതും, എത്തിച്ചേരുന്നതുമായ യാത്രക്കാരുടെയും, വാണിജ്യ വിമാനങ്ങളുടെയും എണ്ണവും ഇരട്ടിയാകുന്നതാണു.
യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള തീരുമാനങ്ങള്‍ പുറപ്പെടുവിച്ചതാണ് എയര്‍ലൈന്‍ റിസര്‍വേഷനുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായത്.

എന്നാല്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (കഅഠഅ) സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ വിറ്റഴിച്ച മൊത്തം വിമാന ടിക്കറ്റുകളുടെ എണ്ണം ഏകദേശം 2,22,000 ആയി വര്‍ദ്ധിച്ചതായും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു വലിയ വര്‍ദ്ദനവാണ് രേഖപെടുത്തുന്നത്. അതേസമയം മാര്‍ച്ച് 5 വരെ വിമാന ടിക്കറ്റ് നിരക്കിലും വലിയ വര്‍ദ്ധനവുണ്ടായി.

Content Highlights: Air ticket bookings have increased in Kuwait following the easing of restrictions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented