ഇന്ത്യയും ബഹ്റൈനും തമ്മില്‍ എയര്‍ ബബ്ള്‍ കരാര്‍ ഒപ്പുവെച്ചു


അശോക് കുമാര്‍

മനാമ: ദീര്‍ഘനാളായി കാത്തിരുന്ന എയര്‍ ബബ്ള്‍ കരാര്‍ പ്രാബല്യത്തിലായി. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള എയര്‍ ബബ്ള്‍ കരാര്‍ വെള്ളിയാഴ്ച ഒപ്പു വെച്ചു. ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സര്‍വീസ് ഉടന്‍ തുടങ്ങുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയുടേയും ബഹ്റൈന്റെയും ദേശീയ വിമാനക്കമ്പനികള്‍ക്കാണ് സര്‍വീസ് നടത്താന്‍ അനുമതി. ഇതനുസരിച്ചു എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ക്കാണ് സര്‍വീസ് നടത്താന്‍ അനുമതി.

ബഹ്റൈനി പൗരന്മാര്‍ക്കും ബഹ്റൈനില്‍ സാധുവായ വിസയുള്ളവര്‍ക്കും മാത്രമായിരിക്കും യാത്ര ചെയ്യാന്‍ അനുമതി. വിസിറ്റ് വിസക്കാര്‍ക്കും യാത്ര ചെയ്യാം. കരാര്‍ പ്രാബല്യത്തിലായതിനാല്‍ മേലില്‍ യാത്ര ചെയ്യുന്നതിന് ഇന്ത്യന്‍ എംബസി യില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇതുവരെ രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റും ഇതോടെ അസാധുവാകും. ദിവസേന വിമാന സര്‍വീസ് ഉണ്ടാകും എന്നതിനാല്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി പേര്‍ക്ക് ഇത് അനുഗ്രഹമാകും. അതേസമയം കോവിഡ് മാനദണ്ഡമനുസരിച്ചു സാമൂഹിക അകലം പാലിച്ചുള്ള യാത്രയായതിനാല്‍ ഓരോ ഫ്‌ലൈറ്റിലും യാത്രക്കാരുടെ എണ്ണം കുറക്കേണ്ടി വരും. ടിക്കറ്റിനായി എയര്‍ ഇന്ത്യ സെയില്‍സ് ഓഫീസുമായും ഗള്‍ഫ് എയറിന്റെ സെയില്‍സ് ഓഫീസുമായും ട്രാവല്‍ ഏജന്റുകളുമായും ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി പേര്‍ക്ക് ആശ്വാസകരമാകുന്നതാണ് എയര്‍ ബബ്ള്‍ കരാര്‍. അതേസമയം ടിക്കറ്റ് നിരക്ക് താങ്ങാനാവാത്തതാകുമോയെന്ന ആശങ്കയിലുമാണ് പ്രവാസികള്‍. ഇന്ത്യയില്‍നിന്ന് വിമാന സര്‍വീസ് മുടങ്ങിക്കിടക്കുന്നതിനാല്‍ വിസ കാലാവധി തീരാറായിട്ടുള്ള നിരവധി പേരാണ് ആശങ്കയോടെ ഇന്ത്യയില്‍ കഴിയുന്നത്. പലരുടെയും വിസ കാലാവധി ഇതിനോടകം തീര്‍ന്നിട്ടുമുണ്ട്. ഇനി എങ്ങിനെ ബഹ്റൈനിലെത്തും എന്ന ആശങ്കയിലാണിവര്‍. ഇവരുടെ ജോലി നഷ്ടപെടുമോയെന്നും അറിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും സര്‍വീസുകള്‍ ഇന്ത്യയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നടത്തിയെങ്കിലും നാമമാത്രമായ യാത്രക്കാര്‍ക്ക് മാത്രമാണ് ബഹറിനില്‍ എത്താന്‍ കഴിഞ്ഞത്.

അതേസമയം ബഹ്റൈനില്‍നിന്നു ഇന്ത്യയിലേക്ക് യാത്രക്ക് തടസ്സമുണ്ടായിരുന്നില്ല. ഇന്ത്യന്‍ എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിരവധി പേര്‍ വന്ദേ ഭാരത് മിഷന്‍ വഴി നാട്ടിലെത്തി. കൂടാതെ ബഹ്റൈന്‍ കേരളീയ സമാജവും ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറവും മറ്റു നിരവധി സംഘടനകളും ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ ഏര്‍പ്പെടുത്തിയാല്‍ നിരവധി പേര്‍ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞു. ഏതായാലും എയര്‍ ബബ്ള്‍ കരാര്‍ വന്നതില്‍ ആഹ്ലാദഭരിതരാണ് ബഹ്റൈനിലെ പ്രവാസികള്‍.

Content highlights: Air Bubble Agreement signed between India and Bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented