ഗ്രാന്‍ഡ് മോസ്‌കില്‍ ഓപ്പണ്‍ ഹൗസ് വീണ്ടും തുടങ്ങുന്നു


grand mosque

മനാമ: ബഹ്‌റൈനിലെ ചരിത്ര സ്മാരകമായ ഗ്രാന്‍ഡ് മോസ്‌ക് എന്നറിയപ്പെടുന്ന ജുഫയര്‍ അഹമ്മദ് അല്‍ ഫത്തേ ഇസ്ലാമിക് സെന്ററില്‍ ഓപ്പണ്‍ഹൗസ് വീണ്ടും സംഘടിപ്പിക്കുന്നു. എല്ലാ വര്‍ഷവും ഈദ് അവധി ദിനങ്ങളില്‍ സംഘടിപ്പിച്ചിരുന്ന ഓപ്പണ്‍ ഹൗസ്, കോവിഡ് മൂലം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് വീണ്ടും തുടങ്ങുന്നത്.

ഈദ് രണ്ടും മൂന്നും ദിവസങ്ങളായ ജൂലൈ 10, 11 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 മണിവരെ ഓപ്പണ്‍ ഹൗസ് ഉണ്ടായിരിക്കും. പ്രധാനമായും അമുസ്ലീം വിഭാഗത്തിലുള്ളവരെ ഉദ്ദേശിച്ചു നടത്തുന്ന ഈ പരിപാടി, മുസ്ലിം ജനതയും അമുസ്ലിങ്ങളും തമ്മില്‍ കൂടുതല്‍ അടുത്തറിയുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഒന്നാണ്. വിവിധ മതങ്ങളും വിശ്വാസങ്ങളും സംസ്‌ക്കാരവും ഒന്നിക്കുന്നതെങ്ങിനെയെന്ന് അറിയുകയും ജനങ്ങളില്‍ സമത്വം ഉറപ്പുവരുത്തുകയും ഉദ്ദേശിച്ചുകൊണ്ട് ബഹ്‌റൈന്‍ നീതിന്യായ-ഇസ്ലാമികകാര്യ മന്ത്രാലത്തിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ആയിരക്കണക്കിനു ജനങ്ങളാണ് വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഈ ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കുന്നത്. പൈതൃക-പാരമ്പര്യ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ആഭരണ-വസ്ത്ര-പ്രദര്‍ശനവും ഓപ്പണ്‍ ഹൗസിനോടനുബന്ധിച്ചുണ്ടാകും. സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടല്‍, അറേബ്യന്‍ കാലിഗ്രഫി, അറേബ്യന്‍ ചായ, പുസ്തക പ്രദര്‍ശനം എന്നിവ പതിവായി ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്.

ഇസ്ലാം മതത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് വിവിധ ഭാഷകളില്‍ മറുപടി നല്‍കുവാന്‍ വേദിയൊരുക്കും. വിദേശികളും വിനോദസഞ്ചാരികളും ഇതൊരവസരമായി കണക്കാക്കണമെന്നും പ്രവേശനം സൗജന്യമായി അനുവദിക്കുമെന്നും അഹമ്മദ് അല്‍ ഫത്തേ ഇസ്ലാമിക് സെന്റര്‍ മേധാവി നവാഫ് അല്‍ റാഷിദ് അറിയിച്ചു. 1998 മുതലാണ് ഗ്രാന്റ് മോസ്‌ക്കില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്.

Content Highlights: Ahmed Al Fateh Islamic Centre announces Open House programme

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented