ഒഐസിസിയുടെ വാർഷിക സമാപന സമ്മേളനത്തിൽ അഡ്വ.ബി.ആർ.എം ഷഫീർ സംസാരിക്കുന്നു.
ഹഫര്‍ അല്‍ ബാത്തിന്: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സഖാക്കളും അഹങ്കാരികളും അഴിമതിക്കാരുമായി മാറിയെന്നും, കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് മനസ്സുകൊണ്ട് ആര്.എസ്.എസാണെന്നും കെപിസിസി സെക്രട്ടറി അഡ്വ. ബിആര്‍എം ഷഫീര്‍ പറഞ്ഞു. ഹഫര്‍ അല്‍ ബാത്തിനില്‍ ഒഐസിസിയുടെ വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഡ്വ. ബിആര്എംഷഫീര്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അറുപത്തിയെട്ട് മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുവാന്‍ സിപിഎം - ബിജെപി ബാന്ധവം ഉണ്ടായിരുന്നു.ഏറ്റവും ഒടുവിലായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും അത് പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മതങ്ങളും ജാതികളും ഉപജാതികളും വ്യത്യസ്തങ്ങളായ ആചാരങ്ങളും ആശയങ്ങളും തുടങ്ങിയ എല്ലാവിധ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യയെയാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍, വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ കൈയില്‍ അധികാരമെത്തിയതോടെ ഇന്ത്യയുടെ ജീവനാഡിയായ ബഹുസ്വരതയെ തച്ച് തകര്‍ക്കുകയാണെന്നും, അത് വീണ്ടെടുക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരികെയെത്തുകതന്നെ ചെയ്യുമെന്നും അഡ്വ.ബി ആര് എം ഷഫീര്‍ വ്യക്തമാക്കി.
ഭരണകൂട ചെയ്തികള്‍ക്കെതിരെ ശബ്ദിക്കുന്നവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികളെക്കൊണ്ട് കള്ളക്കേസുകളില്‍ കുടുക്കി നിശ്ശബ്ദരാക്കുവാനാണ് ഇപ്പോഴത്തെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെയും കേരളത്തില്‍ പിണറായി വിജയന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ വിമര്‍ശകരെയും പ്രതിപക്ഷത്തെയും ശത്രുക്കളായിട്ടാണ് കാണുന്നത്. ഏകാധിപതികളെപ്പോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും മുഖ്യമന്ത്രി പിണറായി വിജയനും പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹഫര്‍ അല്‍ ബാത്തിന് ഒഐസിസി പ്രസിഡന്റ്് സലിം കീരിക്കാട് അധ്യക്ഷത വഹിച്ച സമ്മേളനം ഒഐസിസി മിഡില്‍ ഇൂസ്റ്റ് കണ്‍വീനറും ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റുമായ ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യത്തിന്റെ മതേതരത്വവും ഐക്യവും അഖണ്ഡതയും പരസ്പര വിശ്വാസവും ചോദ്യംചെയ്യപ്പെടുന്ന വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍, ഒരുമിച്ചിരിക്കുവാനും പരസ്പരം സ്നേഹം പങ്കിടുവാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുവാനും കഴിയുന്ന ഇത്തരം ചെറിയ തുരുത്തുകളിലാണ് നാളെയുടെ ജനാധിപത്യത്തിന്റെ പ്രതീക്ഷ നിലനില്‍ക്കുന്നതെന്ന് ബിജു കല്ലുമല ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..