സൗദി കെ.എം സി സി യുടെ സാമൂഹിക സുരക്ഷ പദ്ധതി മരണാനന്തര ആനുകൂല്യം നഗരൂർ സ്വദേശിയുടെ കുടുംബത്തിന് അടൂർ പ്രകാശ് എം.പി കൈമാറുന്നു. തിരുവനന്തപുരം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പ്രൊഫസർ തോന്നയ്ക്കൽ ജമാൽ സമീപം
തിരുവനന്തപുരം - പ്രവാസ ലോകത്ത് ദുരിതം അനുഭവിക്കുന്ന മലയാളികളുടെ ആശ്രയമായി മാറിയ കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകള്‍ ലോകത്താകമാനമുള്ള മലയാളികളുടെ കാരുണ്യത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമാണെന്നും കോവിഡ് ലോക്ക് ഡൗണ്‍ പ്രതിസന്ധി കാലത്ത് തെക്കന്‍ കേരളത്തിലെ ആറ്റിങ്ങല്‍ മണ്ഡലത്തിലടക്കം ആറ്റിങ്ങല്‍ കെയര്‍ നടത്തിയ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിവിധ കെ.എം.സി.സി കമ്മിറ്റികള്‍ നല്‍കിയ സഹകരണം സ്മരണിയമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ അല്‍കോബാറില്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ റാക്ക ഏരിയ കെഎംസിസി കീഴില്‍ സുരക്ഷാപദ്ധതി അംഗമായിരിക്കെ മരണപ്പെട്ട ആറ്റിങ്ങല്‍ നഗരൂറിലെ അബ്ദുല്‍ ജബ്ബാറിന്റെ കുടുംബത്തിന് സഊദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി 2020 മരണാനന്തര ആനുകൂല്യമായ ആറ് ലക്ഷം രൂപയുടെ ചെക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം സി.സി അല്‍കോബാര്‍ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഒ.പി ഹബീബ് ബാലുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ്
പ്രഫസര്‍ തോന്നയ്ക്കല്‍ ജമാല്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എം സി.സി. അക്രബിയാ ഏരിയ പ്രസിഡന്റ് ഇസ്മായില്‍ പുള്ളാട്ട്, ഹരിത സ്പര്‍ശം ചെയര്‍മാന്‍ ഷഹീര്‍ ജി അഹമ്മദ്, കെ പി സി സി എക്‌സിക്യൂട്ടീവ് അംഗം നഗരൂര്‍ ഇബ്രാഹിം കുട്ടി, മുസ്ലിം ലീഗ് ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് ഹാഷിം കരവാരം. അല്‍കോബാര്‍ കെ.എം സി.സി. സെക്രട്ടറി മുനീര്‍ നന്തി മുസ്ലിം ലീഗ് - യൂത്ത് ലീഗ് നേതാക്കളായ തകരപറമ്പ് നിസ്സാര്‍, പേരൂര്‍ നാസര്‍,
ഷാന്‍ പാങ്ങോട്, ജസീം തലവിള, അന്‍സര്‍ പെരുമാതുറ എം.കെ ഷിബിലി നൊഫല്‍ അഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..