മേളയുടെ ഉത്ഘാടനച്ചടങ്ങിൽ നിന്ന്
അബുദാബി: അബുദാബി അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് അബുദാബി എക്സിബിഷൻ സെന്ററിൽ തുടക്കമായി. യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. യു.എ.ഇ. കാലാവസ്ഥ വ്യതിയാന- പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അൽ മെഹെരി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി എന്നിവരും സംബന്ധിച്ചു.
യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയും അബുദാബി കാർഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് മൂന്ന് ദിവസത്തെ മേള നടക്കുന്നത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള, ഭക്ഷ്യരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പവലിയനുകളും മേളയിലുണ്ട്. മേളയോടൊപ്പം എട്ടാമത് അബുദാബി ഡേറ്റ്സ് ഫെസ്റ്റിവലും നടത്തുന്നുണ്ട്.
പ്രാദേശിക ഉത്പന്നങ്ങൾ സംഭരിക്കാൻ ലുലു ഗ്രൂപ്പ്
അബുദാബിയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങൾ കൂടുതലായി സംഭരിക്കാൻ പ്രമുഖ യു.എ.ഇ. സ്ഥാപനമായ സിലാലുമായി ലുലു ഗ്രൂപ്പ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ധാരണ പ്രകാരം പ്രാദേശിക കാർഷികോത്പന്നങ്ങൾ കൂടുതലായി സംഭരിച്ച് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭ്യമാക്കുന്നതോടൊപ്പം പ്രകൃതിസഹൃദ പാക്കിങ് വ്യാപകമാക്കുകയും ചെയ്യും.
യു.എ.ഇ. കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അൽ മെഹെരി, എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ
സിലാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൽമീൻ ഉബൈദ് അൽ അമെരി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലിം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ലുലു ബ്രാൻഡ് ഉത്പന്നങ്ങൾ പുറത്തിറക്കി
ലുലു ബ്രാൻഡിലുള്ള വിവിധ ഭക്ഷ്യ ഉത്പന്നങ്ങൾ പുറത്തിറക്കി. ലുലു ബ്രാൻഡിലുള്ള പുതിയ ഉത്പന്നമായ ലുലു നെയ്യ് ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മന്ത്രി മറിയം അൽ മെഹെരി, എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ വിപണിയിലിറക്കി.
.jpeg?$p=377d2e4&&q=0.8)
Content Highlights: ADIFE, Abu Dhabi International Food Exhibition, LULU Group
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..