ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, അദീബ് അഹമ്മദിന് ഗോൾഡൻ വിസ സമ്മാനിക്കുന്നു
മനാമ: ബഹ്റൈന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഗോള്‍ഡന്‍ വിസ, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദിനു ലഭിച്ചു. വ്യാഴാഴ്ച രാവിലെ ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് അദീബ് അഹമ്മദിന് ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്.
ഇത്തരത്തില്‍ ഒരു ബഹുമതി ലഭിച്ചതില്‍ അതീവ സന്തോഷം ഉണ്ടെന്നും ഇതിനു ബഹ്റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ ഖലീഫയോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനെസ്സ് പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയോടും രാജ്യത്തെ ജനങ്ങളോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കുമായി നല്കുന്ന ഗോള്‍ഡന്‍ വിസ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആഗോള പ്രതിഭകളെ ആകര്ഷിക്കുകയെന്നതും നിക്ഷേപത്തെ പ്രോത്സാഹിപ്പികുകയുമാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ബഹ്റൈനിലെ വ്യാപാരകേന്ദ്രം എന്ന നിലയിലും ഫിനാന്‍ഷ്യല്‍ ഹബ് എന്ന നിലയിലും പ്രശസ്തി നിലനിര്‍ത്തുന്ന ബഹ്റൈന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുവാന്‍ ഇത്തരം പദ്ധതികള്‍ സഹായകരമാവുമെന്നും അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.
ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അദീബ് അഹമ്മദിന് ഗോള്‍ഡന്‍ വിസ സമ്മാനിക്കുന്നു
Content Highlights: Adeeb Ahmed Managing Director Lulu Financial Group receives Bahrain Golden Visa
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..