മസ്കത്ത്: എസിസി പശ്ചിമ മേഖല ടൂര്‍ണമെന്റിന് മസ്കത്തിലെ ആമിറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കം. ആദ്യ മത്സരത്തില്‍ ബഹ്റൈനെതിരെ ഒമാന്‍ വിജയം നേടാനായി. എട്ട് വിക്കറ്റുകള്‍ക്കാണ് വിജയം. ആദ്യം ബാറ്റ് ചെയ്ത ബഹ്റൈന്‍ 17.1 ഓവറില്‍ 83 റണ്‍സ എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി.
ഒമാന്‍ വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ ഖ്വാര്‍ അലിയുടെയും മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയ ബിലാല്‍ ഖാന്റെയും ബൗളിംഗ് പ്രകടനമാണ് ബഹ്റൈന്റെ സ്കോര്‍ ബോര്‍ഡ് ചുരുക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന്‍ വേണ്ടി ഖ്വാര്‍ അലി 38 റണ്‍സും ജതീന്ദര്‍ സിംഗ് 35 റണ്‍സും സ്വന്തമാക്കി.
Content Highlight: ACC Regional tournament
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..