Photo: AFP
റിയാദ്: ഹജ്ജ് നിര്‍വഹിക്കാന്‍ ഏകദേശം 3,13,000 തീര്‍ത്ഥാടകര്‍ ബുധനാഴ്ചയോടെ മദീനയില്‍ എത്തിയതായി ഔദ്യോഗിക കണക്കുകള്‍.
ആദ്യ ഹജ്ജ് വിമാനങ്ങള്‍ ആരംഭിച്ചതിന് ശേഷം 2,52,140 പേര് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയതായും 60,731 തീര്‍ഥാടകര്‍ കരമാര്‍ഗം മദീനാ നഗരത്തില്‍ എത്തിയതായും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
2,21,267 തീര്‍ഥാടകര്‍ ഇതിനകം മദീനയിലെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മക്കയിലെത്തി. 91,689 പേര് ഇപ്പോഴും മദീ നഗരത്തിലുണ്ടെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കാന്‍ മദീനയിലെ അധികാരികള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഈ വര്‍ഷം 1 ദശലക്ഷം തീര്‍ത്ഥാടകരെ വരെ ഹജ്ജില്‍ പങ്കുചേരാന്‍ സൗദി അറേബ്യ അനുവദിച്ചിട്ടുണ്ട്. കോവിഡ് -19 നിയന്ത്രണങ്ങള്‍ക്ക് ശേഷം രണ്ട് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് വിദേശ തീര്‍ത്ഥാടകരെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നത്.
ഇരു ഹറം കാര്യാലയ വിഭാഗം ഈ വര്‍ഷത്തെ ഹജ്ജ് സീസണിലെ പ്രവര്‍ത്തന പദ്ധതി അടുത്തിടെ ആരംഭിക്കുകയും തീര്‍ഥാടകരെ സ്വീകരിക്കാനും അവരെ സേവിക്കാനും 10,000 തൊഴിലാളികളെ അണിനിരത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..