സണ്ണി ഹെൻട്രി (കൺവീനർ), ലിജേഷ് മൈക്കിൾ (സെക്രട്ടറി),സിബി കൈതാരത്ത് (ട്രഷറർ)
മനാമ: ആം ആദ്മി പാര്‍ട്ടിയുടെ ബഹ്റൈനിലെ പ്രവര്‍ത്തകരുടെ യോഗം സഗയ റെസ്റ്റോറന്റില്‍ സംഘടിപ്പിക്കുകയും ബഹ്റൈനിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്, എറണാകുളം ജില്ല കണ്‍വീനര്‍ സാജു പോള്‍, പറവൂര്‍ മണ്ഡലം കണ്‍വീനര്‍ ബെല്‍സണ്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. 2016-ല്‍ നിലവില്‍ വന്ന ആം ആദ്മി ബഹ്റൈന്‍ ഘടകം സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. കൊറോണ മഹാമാരിയെ തുടര്‍ന്ന് മന്ദീഭവിക്കപ്പെട്ടുപോയ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരാന്‍ പുതിയ ഭരണ സമിതിയ്ക്ക് കഴിയട്ടെയെന്ന് യോഗത്തെ അഭിസംബോധന ചെയ്തവര്‍ ആശംസിച്ചു.
അഴിമതി രഹിതമായ, ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നിയ ഭരണത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച അരവിന്ദ് കേജ്രിവാള് നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ഡല്‍ഹിയ്ക്ക് പുറമേ പഞ്ചാബിലും ഭരണത്തിലെത്തുകയും, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്ത ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് അരവിന്ദ് കേജ്രിവാളിന്റെ സന്ദര്‍ശനം പുത്തനുണര്‍വ് നല്കുകയുണ്ടായി. കേരളത്തിലെ എല്ലാ ജില്ലകളിലും വളരെ വേഗത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിച്ചു വരുന്നത് പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടയില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ വിലയിരുത്തി.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും, ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു കൊണ്ടുള്ള രാഷ്ട്രീയ കപട നാടകങ്ങളെയും അപലപിക്കുന്നതോടൊപ്പം അഴിമതി വര്‍ധിക്കുന്നതിലും, കേരളത്തിന്റെ പൊതുകടം നിയന്ത്രണമില്ലാതെ ഉയരുന്നതിലും, പൊതുജനങ്ങള്‍ക്ക് പ്രഹരമായി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതിലും ആം ആദ്മി ബഹ്റൈന്‍ ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പുതിയ ഭാരവാഹികള്‍: സണ്ണി ഹെന്‍ട്രി (കണ്‍വീനര്‍), പങ്കജനാഭന് (ജോയിന്റ് കണ്‍വീനര്‍), ലിജേഷ് മൈക്കിള്‍ (സെക്രട്ടറി), ബേബി പീറ്റര്‍ (ജോയിന്റ് സെക്രട്ടറി), സിബി കൈതാരത്ത് (ട്രഷറര്‍), എന്‍.എസ്.എം. ഷെരിഫ്, രഞ്ജു രാജന്, ജിന്‍സ് (സോഷ്യല്‍ മീഡിയ കണ്‍വീനര്‍മാര്‍) കെ.ആര്.നായര്‍, നിസാര്‍ കൊല്ലം, അഷ്കര്‍ പൂഴിത്തല, സിബിന് സാലിം ,(ഉപദേശക സമിതി അംഗങ്ങള്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..