ഇന്ത്യയെ വീണ്ടെടുക്കാന്‍ യോജിച്ച മുന്നേറ്റം വേണം: തനിമ സൗഹൃദ സംഗമം


തനിമ സൗഹൃദ സംഗമം

ജിദ്ദ: വെല്ലുവിളികളെ അതിജീവിക്കാനും ഇന്ത്യയെ വീണ്ടെടുക്കാനും യോജിച്ച പ്രവര്‍ത്തനവും മുന്നേറ്റവും അനിവാര്യമാണെന്ന് തനിമ ജിദ്ദ നോര്‍ത്ത് സംഘടപ്പിച്ച ചര്‍ച്ചാ സംഗമം. സ്വാതന്ത്ര്യത്തിന് 75 തികയുമ്പോള്‍ എന്ന തലക്കെട്ടിലാണ് സൗഹൃദ സംഗമം സംഘടിപ്പിച്ചത്.

ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നവഫാസിസ്റ്റുകളില്‍നിന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു.

യോജിപ്പിന്റെയും നേതൃത്വത്തിന്റേയും അഭാവം പ്രകടമാണെങ്കിലും മൗനം വെടിഞ്ഞ് സമൂഹത്തിന്റെ അടിത്തട്ടില്‍തന്നെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ചര്‍ച്ച ആഹ്വാനം ചെയ്തു. അടുത്ത പൊതുതിരഞ്ഞെടുപ്പിനുമുമ്പ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെതിരെ പൊതുജനവികാരം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അഭിപ്രായമുയര്‍ന്നു.

ഇന്ത്യയെ വീണ്ടൈടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസ ലോകത്തും പൊതുവേദികള്‍ ആവശ്യമാണെന്ന് അധ്യക്ഷത വഹിച്ച തനിമ ജിദ്ദ നോര്‍ത്ത് പ്രസിഡന്റ് സി.എച്ച്. ബശീര്‍ അഭിപ്രായപ്പെട്ടു. എക്സിക്യുട്ടീവ് അംഗം മുഹമ്മദലി പട്ടാമ്പി വിഷയം അവതരിപ്പിച്ചു. അബ്ബാസ് ചെമ്പന്‍ (ഇസ്ലാഹി സെന്റര്‍, മദീന റോഡ്), സലീം മുല്ലവീട്ടില്‍ (സൗഹൃദവേദി), സലാഹ് കാരാടന്‍ (ഇസ്ലാഹി സെന്റര്‍ , ഷറഫിയ), തമ്പി പൊന്മള (പൊന്മള മഹല്‍), നസീര്‍ വാവാക്കുഞ്ഞ് (ഹജ്ജ് വെല്‍ഫെയര്‍), അഷ്റഫ് മേലവീട്ടില്‍ (ഫോസ), ബശീര്‍ ചുള്ളിയന്‍ (കൊണ്ടോട്ടി മഹല്‍), തന്‍സീം പെരുമ്പാവൂര്‍ (പെരുമ്പാവൂര്‍ അസോസിയേഷന്‍), ഇബ്രാഹിം ശംനാട് (ജിദ്ദ സര്‍ഗവേദി), യൂസുഫ് പരപ്പന്‍ (പത്തിരിയാല്‍ മഹല്‍), എം.അഷ്റഫ് (മലയാളം ന്യൂസ്) എന്നിവര്‍ സംസാരിച്ചു. തനിമ ജിദ്ദ നോര്‍ത്ത് എക്സിക്യുട്ടീവ് അംഗം ഉമറുല്‍ ഫാറൂഖ് സമാപനം നിര്‍വഹിച്ചു. പി.പി.മൂസക്കുട്ടി ഖിറാഅത്ത് നടത്തി. അശ്റഫ് പാപ്പിനിശ്ശേരി, ലത്തീഫ് കരിങ്ങനാട് എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: A united movement is needed to reclaim India says Tanima Saadhya Sangam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented