ഫാസിസത്തിനെതിരെ ഒന്നിച്ചുള്ള പോരാട്ടം അനിവാര്യം:  പ്രവാസി സാംസ്‌കാരിക വേദി ചര്‍ച്ചാ സംഗമം


'സ്വതന്ത്ര ഇന്ത്യയുടെ 75 വർഷങ്ങൾ' എന്ന പേരിൽ പ്രവാസി സാംസ്‌കാരിക വേദി ജിദ്ദയിൽ സംഘടിപ്പിച്ച ചർച്ചാ സംഗമത്തിൽ തസ്ലീമ അഷ്‌റഫ് സംസാരിക്കുന്നു.

ജിദ്ദ: ഫാസിസത്തെ നേരിടുന്നതിനും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണുവാനും എല്ലാവിധ അഭിപ്രയ ഭിന്നതകളും മാറ്റിവെച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദയില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു.'സ്വതന്ത്ര ഇന്ത്യയുടെ 75 വര്‍ഷങ്ങള്‍' എന്ന പേരിലാണ് സംഗമം നടത്തിയത്.

രാജ്യത്തെ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും ഇല്ലാതാക്കികൊണ്ട് പുതിയ ഒരു ഭരണ ഘടനയും, വോട്ടവകാശ നിയമങ്ങളും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാറെന്നും അത് അത്യന്തം ഭയാനകമായ അവസ്ഥയാണെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ഫാസിസത്തിന് എതിരെ നിലകൊള്ളുന്നവരാണെന്നും പക്ഷേ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിഘടിച്ചുനില്‍ക്കുന്നതുമൂലം ഫാസിസത്തിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും സംഗമം ചര്‍ച്ച ചെയ്തു.

സ്വാതന്ത്ര്യ സമര കാലത്ത് നാം അനുവര്‍ത്തിച്ച ഒരുമയും സ്‌നേഹവും തിരിച്ചു പിടിച്ചാല്‍ ഫാസിസത്തെ തകര്‍ക്കാന്‍ സാധിക്കുമെന്നും അതിനുള്ള ഉദാഹരണമാണ് ബീഹാറില്‍ കണ്ടതെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ആ മാതൃക രാജ്യത്തുടനീളം നടപ്പാക്കാന്‍ സാധിച്ചാല്‍ മാത്രമേ നമ്മുടെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളുവെന്നും ചര്‍ച്ചയില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. പ്രവാസി സാംസ്‌കാരികവേദി വെസ്റ്റേന്‍ പ്രൊവിന്‍സ് ആക്ടിങ് പ്രസിഡന്റ് ഒമര്‍ ഫാറൂഖ് പാലോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി വിഷയം അവതരിപ്പിച്ചു. അബൂബക്കര്‍ അരിമ്പ്ര (കെ.എം.സി.സി ), റഫീഖ് പത്തനാപുരം (നവോദയ), ഇക്ബാല്‍ പൊക്കുന്ന് (ഒ.ഐ.സി.സി), ഗഫൂര്‍ കൊണ്ടോട്ടി (ഇന്ത്യന്‍ മീഡിയ ഫോറം ), ശിഹാബ് കരുവാരകുണ്ട് (അക്ഷരം വായനാവേദി ), ഗഫൂര്‍ പൂങ്ങാടന്‍ (ജെ.ഡി.സി.സി ), സി.എച്ച് ബഷീര്‍ (തനിമ), എഞ്ചിനീയര്‍ കുഞ്ഞി (സിജി), ഷാജു അത്താണിക്കല്‍ (ഗ്രന്ഥപ്പുര ), തസ്ലീമ അഷ്റഫ് (പ്രവാസി വനിതാ വിഭാഗം), ഇബ്രാഹിം ഷംനാട് (ജിദ്ദ സര്‍ഗ്ഗ വേദി) എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ സിറാജ് താമരശ്ശേരി സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി അംഗം ഓവുങ്ങല്‍ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

Content Highlights: A united fight against fascism is essential: pravasi Cultural Forum Discussion Meeting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented