ജിദ്ദ: ഹൃദയഘാതം മൂലം നാട്ടില്‍ മരണപ്പെട്ട ഒ.ഐ.സി.സി ജിദ്ദയുടെ പ്രവര്‍ത്തകനായ നൗഷാദ് മാണിക്കോത്തിന്റെ വിയോഗത്തില്‍ ഒ.ഐ.സി.സി കണ്ണൂര്‍ ജില്ലാ കമ്മറ്റി ദുഃഖം രേഖപ്പെടുത്തുകയും അനുശോചന യോഗം സംഘടിപ്പിക്കുകയും ചെയ്തു. ജിദ്ദ ഇമ്പീരിയല്‍ ഹോട്ടലില്‍ വെച്ച് നടന്ന ജനാസ നമസ്കാരത്തിലും അനുശോചന യോഗത്തിലും നിരവധിപേര്‍ പങ്കെടുത്തു.
അസുഖബാധയെ തുടര്‍ന്ന് കൊറോണക്കാലത്ത് ജിദ്ദയില്‍ നിന്ന് ചികിത്സാര്‍ത്ഥം നാട്ടിലെത്തിയതായിരുന്നു നൗഷാദ്. ഭാര്യ: റാസിയ. മുഹമ്മദ് നവര്ബിന് നൗഷാദ്, മുഹമ്മദ് റംസാന് ബിന്‍ നൗഷാദ്, ആമിന റാണ, മുഹമ്മദ് നമീര്‍ ബിന്‍ നൗഷാദ് എന്നിവര്‍ മക്കളാണ്.
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മുതല്‍ സമുന്നത നേതാക്കള്‍ വരെ നീളുന്ന വലിയ സുഹൃദ് സംഘത്തിന് ഉടമയായിരുന്നു നൗഷാദ് എന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു. കോണ്‍ഗ്രസ്സിന്റെ ആശയം ആവേശമായി കൊണ്ടുനടന്ന നൗഷാദിന്റെ വിയോഗം കുടുംബത്തോടൊപ്പം കോണ്‍ഗ്രസ്സ് സംഘടനക്കും തീരാനഷ്ടമാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. ജനാസ നമസ്ക്കാരത്തിനുശേഷം നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് ലത്തീഫ് മക്രേരി അധ്യക്ഷത വഹിച്ചു.
റീജിയണല്‍ കമ്മറ്റി ട്രഷറര്‍ ശ്രീജിത്ത് കണ്ണൂര്‍ അനുശോചന സന്ദേശം അവതരിപ്പിച്ചു. നൗഷീര്‍ കണ്ണൂര്‍, രാധാകൃഷ്ണന് കാവുമ്പായി, റഫീഖ് മൂസ തുടങ്ങിയവര്‍ കണ്ണൂര്‍ ജില്ലാ ഒ.ഐ.സി.സിക്കുവേണ്ടി സംസാരിച്ചു. റീജിയണല്‍ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് കെ.ടി.എ മുനീര്‍, സെക്രട്ടറി സക്കീര്‍ ഹുസൈന് എടവണ്ണ ഗ്ളോബല്‍ കമ്മിറ്റിക്ക് വേണ്ടി സക്രട്ടറി റഷീദ് കൊളത്തറ, ഹെല്പ് ഡെസ്ക് കണ്‍വീനര്‍ കൂടിയായ അലി തേക്കുതോട്, മുജീബ് മുത്തേടത്തു, തവ തലശ്ശേരിക്ക് വേണ്ടി കബീര്‍, സിറാജ് മട്ടന്നൂര്‍, ഒഐസിസി ജില്ലാ കമ്മറ്റികള്‍ക്ക് വേണ്ടി അയൂബ് പന്തളം തുടങ്ങിയവര്‍ സംസാരിച്ചു.ഷക്കിം ഇരിക്കൂര്‍, പ്രവീണ്‍ എടക്കാട്, സുധിഷ് പറശ്ശിനിക്കടവ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..