കുവൈത്ത് സിറ്റി: ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെ.സി.സി) കുവൈത്ത് ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരത്തിന്റെ ഒമ്പതാമത് ജേതാവിനെ കണ്ടെത്തുന്നതിനായുള്ള ജൂറിയെ തെരെഞ്ഞെടുത്തു. പ്രശസ്ത ഗാനരചയിതാവും, സംവിധായകനുമായ ബാലുകിരിയത് ചെയര്‍മാനായിട്ടുള്ള ജൂറിയില്‍ കഥാകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര, സാഹിത്യകാരനും, സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍ എന്നിവരും അംഗങ്ങളാണ്.
സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബഹുമുഖപ്രതിഭകളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. പ്രശസ്തി പത്രവും, ശില്‍പ്പവും, ഇരുപത്തയ്യായിരം (Rs.25,000/-) രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്‌കാര ജേതാവിനെ സെപ്റ്റംബര്‍ അവസാനവാരത്തില്‍ പ്രഖ്യാപിക്കുന്നതാണ്.
Content Highlight: 9th Vaikom Mohammad Basheer Award
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..