
അമീരി കാരുണ്യം ലഭിച്ച തടവുകാരെ വിട്ടയക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ അമീരി കാരുണ്യം ലഭിച്ച 958 തടവുകാര്‍ക്ക് മോചനം.
മൊത്തം 2370 തടവുകാര്‍ക്കാണ് ശിക്ഷയിളവ് ലഭിക്കുന്നത്.
മോചനം ലഭിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ശിക്ഷാകാലാവധിയില്‍ ഇളവ് ലഭിക്കുകയോ കാലാവധി കുറച്ചുകൊടുക്കുകയോ, പിഴ ഒഴിവാക്കി നല്‍കുകയോ ചെയ്തു.
കുവൈത്ത് ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാന്‍ ഉന്നത
പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് ശിക്ഷ ഇളവിനുള്ളവരുടെ പട്ടിക തയാറാക്കിയത്.
ശിക്ഷ ഇളവ് ലഭിച്ചവരില്‍ സ്വദേശികളും വിദേശികളുമായ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നു.
തടവുകാലത്തെ നല്ലനടപ്പ് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് മോചനം നല്‍കുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ചെയ്തുവരുന്നത്.
തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉള്‍പ്പെട്ടവര്‍ക്ക് അമീരി കാരുണ്യത്തില്‍ ഇളവ് ലഭിക്കില്ല.
സാധാരണ ഗതിയില്‍ കുവൈത്ത് ദേശീയ വിമോചന ദിനാഘോഷത്തോടനുബന്ധിച്ചാണ് അമീരി കാരുണ്യ പ്രകാരം ശിക്ഷയിളവ് നല്‍കാറുള്ളത്. കഴിഞ്ഞ വര്‍ഷം 706 തടവുകാര്‍ക്കാണ് ഇളവ് നല്‍കിയത്.
Content Highlight: 958 prisoners free from kuwait jail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..