പ്രതീകാത്മക ചിത്രം
ജിദ്ദ: ഈ വര്‍ഷത്തെ ഹജജ് തീര്‍ഥാടനത്തിനിടെ വിദേശകാര്യ മന്ത്രാലയം 7,63,000 ഇലക്ട്രോണിക് വിസകള്‍ അനുവദിച്ചതായി സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് പറഞ്ഞു.
സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചുള്ള സമര്‍പ്പിതവും സംയോജിതവുമായ പ്രവര്‍ത്തനത്തിലൂടെ സ്വദേശത്തും വിദേശത്തുള്ള രാജ്യത്തിന്റെ നയതന്ത്ര കാര്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. മക്ക റോഡ് സംരംഭത്തിന്റെ വിജയത്തിനായി മന്ത്രാലയത്തിലെ ജീവനക്കാര്‍ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോടൊപ്പം തീവ്രമായി പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ അതിഥികളായ തീര്‍ഥാടകര്‍ക്കായുള്ള എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കുകയും സുഗമമാക്കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ ഹജജ് വിജയത്തിന് തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരന് സല്മാന് രാജാവിനെയും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെയും ഫൈസല്‍ രാജകുമാരന് അഭിനന്ദിച്ചു. രണ്ട് വിശുദ്ധ മസ്ജിദുകള്‍ക്കും ഹജജ് തീര്‍ഥാടകര്‍ക്കും അവരുടെ കര്‍മങ്ങള്‍ എളുപ്പത്തിലും പ്രയാസരഹിതമായും നിര്‍വഹിക്കാന്‍ സഹായിക്കുന്നതിന് എല്ലാ തലങ്ങളിലും സൗദി സര്‍ക്കാര്‍ നല്കുന്ന ഏറ്റവും മികച്ച സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
തീര്‍ഥാടകര്‍ക്ക് നല്കുന്ന മികച്ചതും നൂതനവുമായ സേവനങ്ങളില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ഭരണാധികാരികള്‍ നല്കിയ നിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. ഈ വര്‍ഷത്തെ ഹജജ് പദ്ധതിയുടെ വിജയത്തില്‍ പങ്കാളികളാകുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ തൊഴിലാളികള്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് ഹാരാത്രം പ്രയത്നിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി എല്ലാവര്ക്കും ആത്മാര്‍ഥമായ നന്ദി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..