
-
ദോഹ: ഖത്തറില്‍ ഏഴുപേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. നാലുപേരുടെ രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലം ചൊവ്വാഴ്ച്ച രാത്രി അറിയിച്ചു.
അടുത്ത കാലത്തായി ഖത്തറിലെത്തിയ യാത്രക്കാരും പ്രവാസി തൊഴിലാളികളുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചവര്‍. രണ്ടുപേര്‍ സ്വദേശികളാണ്. ഇവര്‍ പൂര്‍ണ ഐസൊലേഷനില്‍ കഴിയുകയാണെന്നും ആവശ്യമായ ചികില്‍സ നല്‍കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏഴുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 500 കവിഞ്ഞു. പുതുതായി നാലുപേര്‍ കൂടി രോഗവിമുക്തി നേടിയതോടെ കൊറോണ വൈറസ് ബാധയില്‍ നിന്ന് മോചിതരായവരുടെ എണ്ണം 37 ആയി.
അതേ സമയം, പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി ഹമദ് ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ഒരു സമയത്ത് ഒരാള്‍ക്ക് മാത്രമേ എച്ച്എംസിയുടെ എമര്‍ജന്‍സി ഡിപാര്‍ട്ട്മെന്റില്‍ പ്രവേശനമുള്ളു. 15 മിനിറ്റിലധികം ഇവിടെ തങ്ങാന്‍ പാടില്ല. കൊറോണ ചികില്‍സ നടത്തുന്ന ഏരിയയില്‍ സന്ദര്‍ശകരെ പൂര്‍ണമായും നിരോധിച്ചു.
Content Highlights: 7 new coronavirus cases in Qatar taking total to 501
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..