സൗദിയില്‍ 687 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു


-

സൗദിയില്‍ വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍. 24 പേരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 935 പേര്‍ രോഗമുക്തരായിട്ടുണ്ട്.

സൗദിയില്‍ ഇന്ന് കോവിഡ് സ്ഥിരീകിച്ചത് 687 പേരിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍. കോവിഡ് ബാധിച്ച് ഇന്ന് 24 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 4213 ആയി. 935 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തിനേടിയവര്‍ 300933 പേരാണ്.

ഇതുവരെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് 3,24,4707 പേരിലാണ്. ഇപ്പോള്‍ ചികിത്സയിലുള്ളത് 19,261 പേരാണ്. 1368 പേരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലുള്ളത്.

ഇന്ന് കൂടുതല്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍ 72 പേരിലാണ്. ദമ്മാം 49, ജിദ്ദ 48, മദീന 42, റിയാദ് 37, ഹുഫൂഫ് 33, ഖത്തീഫ് 27, അല്‍മൊബാരിസ് 25, യുമ്പു 24 എന്നിങ്ങനെയാണ് സൗദിയിലെ മറ്റിടങ്ങളില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍.

Content Highlights: 687 New COVID Cases Confirmed in Saudi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented