കുവൈത്തിലെ ഒരു വിദേശി കച്ചവടക്കാരൻ ഫോട്ടോ: കുന
കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ 68,000 വിദേശികള്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി തൊഴില്‍ ചെയ്യുന്നു. അടുത്തിടെ 60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കുന്നത് സംബന്ധിച്ച് വിദേശികള്‍ക്ക് അനുകൂലമായ തീരുമാനം സര്‍ക്കാര്‍ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് നിലവില്‍ തുടുരുന്ന 60 കഴിഞ്ഞ വിദേശികളുടെ കണക്കു വെളിപ്പെടുത്തുന്നത്.
കുവൈത്ത് ജനസംഖ്യയുടെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകള്‍ അനുസരിച്ചു 60 വയസ്സിന് മുകളില്‍ പ്രായമുള്ള 68,000 വിദേശികള്‍ കുവൈത്തിലെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമായി ജോലി ചെയ്യുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇവരില്‍ 27,600 പേര് 65 വയസ്സിനു മുകളിലുള്ളവരാണ്. എന്നാല്‍ 60 വയസ്സിനു മുകളിലുള്ള സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 5,040 വിദേശികള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ 3,643 പേര് 60 നും 64 നും ഇടയില്‍ പ്രായമുള്ളവരും 1,397 പേര് 65 വയസ്സിനു മുകളിലുള്ളവരുമാണ്.
അതേസമയം സ്വകാര്യ മേഖലയില്‍ 60 വയസ്സിനു മുകളിലുള്ള 63,000 സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 63,000 വിദേശികള്‍ തൊഴില്‍ ചെയ്യുന്നു. ഇവരില്‍ 36,700 പേര് 60 നും 64 നും ഇടയില്‍ പ്രായമുള്ളവരും 26,200 പേര് 65 വയസ്സിനു മുകളിലുള്ളവരുമാണ് എന്നും സ്ഥിവിവര കണക്കുകള്‍ വ്യക്തമാകുന്നു.
Content Highlights: 68,000 senior expats working in kuwait
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..