Photo: AP
റിയാദ്: ഉംറ സര്‍വീസ് കമ്പനികള്‍ക്ക് 60 കോടി റിയാല്‍ പിഴ. തീര്‍ഥാടകര്‍ വിസാകാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് മടങ്ങാത്തതിനാലാണ് നടപടി. ഒരോ തീര്‍ഥാടകനും കാല്‍ ലക്ഷം റിയാല്‍ എന്ന തോതിലാണ് സര്‍വീസ് കമ്പനികള്‍ പിഴ അടക്കേണ്ടത്.
വിദേശ രാജ്യങ്ങളില്‍ നിന്നും സൗദിയിലെത്തിയ ഉംറ തീര്‍ഥാടകര്‍ വിസാ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് മടങ്ങി പോവാത്തതിനാലാണ് ഉംറ സര്‍വീസ് കമ്പനികള്‍ക്ക് മൊത്തം 60 കോടിയിലേറെ റിയാല്‍ പിഴ സൗദി ഹജജ് ഉംറ മന്ത്രാലയം ചുമത്തിയിരിക്കുന്നത്.
ജവാസാത്ത് ഡയറക്ടറേറ്റിനെ സമീപിച്ചാണ് ഹജജ് ഉംറ മന്ത്രാലയം പിഴകള്‍ അടക്കണമെന്നാവശ്യപ്പെട്ട് ഉംറ സര്‍വീസ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയത്. പിഴ അടക്കാത്ത പക്ഷം സര്‍വീസ് കമ്പനികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിപ്പ് നല്‍കി. മുന്നൂറിലധികം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
വിദേശങ്ങളില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകര്‍ വിസാകാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചു പോവാത്തതിനെകുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാന്‍ കാലതാമസം വരുത്തിയതിനാലാണ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിന്റെ ചുമതല വഹിച്ച സര്‍വീസ് കമ്പനികള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്.
ഒരോ തീര്‍ഥാടകനും 25,000 റിയാല്‍ എന്ന തോതിലാണ് സര്‍വീസ് കമ്പനികള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്.
Content Highlights: 60 crore Rial Fine to Saudi Umrah service Companies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..