ബഹ്‌റൈനില്‍ 6 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു


അശോക് കുമാര്‍

ഇറാനില്‍നിന്നുള്ള രണ്ടാമത്തെ ബാച്ച് ഇന്നെത്തും.

-

മനാമ: ഇറാനില്‍ കുടുങ്ങിയിട്ടുള്ള ബഹ്റൈന്‍ സ്വദേശികളുടെ രണ്ടാമത്തെ ബാച്ചിനെ വ്യാഴാഴ്ച രാജ്യത്തെത്തിക്കുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. ബഹ്റൈന്‍ വിമാനത്താവളത്തില്‍ ഇവരെ ഓണ്‍ അറൈവല്‍ സ്‌ക്രീനിങ്ങിനു വിധേയമാക്കിയശേഷം നേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് അയക്കും. ഇവരെ പതിനാലു ദിവസം ഐസൊലേഷന്‍ വാര്‍ഡുകളില്‍ പാര്‍പ്പിച്ചു പരിശോധന നടത്തിയ ശേഷം വൈറസ് ബാധിച്ചിട്ടില്ലെന്നു ഉറപ്പു വരുത്തിയ ശേഷമേ അവരവരുടെ വസതികളിലേക്കു അയക്കു. അവിടെയും ഏതാനും ദിവസത്തേക്ക് ഇവര്‍ നിരീക്ഷണത്തിലായിരിക്കും. അത്രക്കും കരുതലോടെയുള്ള നടപടികളാണ് രാജ്യം നടപ്പാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ഇറാനില്‍ കഴിയുന്ന ബാക്കിയുള്ളവരെ ഉടന്‍ തന്നെ രാജ്യത്തെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആയിരത്തോളം പേരാണ് ഇറാനില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 160 പേരെ നേരത്തേ ബഹ്റൈനില്‍ എത്തിച്ചിരുന്നു. ഇവരെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ 77 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം രാജ്യത്ത് ഇന്നലെ 6 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറാനില്‍നിന്നെത്തിയ ജനുസ്സാനിലുള്ള ഒരാളുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. ഇതോടെ 167 പേരാണ് ചികില്‍സയിലുള്ളത്. എന്നാല്‍ ഇതില്‍ നിരവധിപേരെ അസുഖം ഭേദമായതിനെത്തുടര്‍ന്നു ഇന്നലെയും വിട്ടയച്ചിട്ടുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ ആരോഗ്യനില ആശങ്കക്കിടയില്ലാത്ത വിധം തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. ദിവസേന നിരവധി പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍നിന്നു ചികിത്സ പൂര്‍ത്തിയായ ശേഷം രോഗം ഭേദമായിയെന്നു കണ്ടെത്തി വിട്ടയക്കുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തുടരുകയാണ്. അത്യാവശ്യമല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കണമെന്നു ബഹ്‌റൈന്‍ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ചു.

അഥവാ ഏതെങ്കിലും കാരണവശാല്‍ യാത്ര ചെയ്യേണ്ടിവന്നാല്‍ മുന്‍കരുതലുകളോടെ വേണം നടത്താന്‍. ഇറ്റലി, സൗത്ത് കൊറിയ, ലെബനന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു ബഹ്റൈനിലെത്തിയിട്ടുള്ളവര്‍ അടിയന്തരമായി മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ഇതിനിടെ 430 കോടി ദിനാറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടിയെ ബഹ്റൈനിലെ വ്യവസായ സമൂഹം സ്വാഗതം ചെയ്തു. രോഗം മൂലമുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ധനമന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതനുസരിച്ചു പ്രവാസികളടക്കമുള്ളവര്‍ക്കു ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ വൈദ്യുതി, ജലം എന്നിവയുടെ ബില്‍ അടക്കേണ്ടിവരില്ല. ഈ മൂന്നു മാസത്തെ ബില്ല് സര്‍ക്കാര്‍ അടയ്ക്കും. ഏപ്രില്‍ മുതല്‍ മൂന്നു മാസത്തേക്കു മുനിസിപ്പല്‍ ഫീസും ടൂറിസം ഫീസും ഒഴിവാക്കും. ബാങ്ക് വായ്പ തവണകള്‍ നീട്ടിവെക്കാനും കൂടുതല്‍ വായ്പ നല്‍കുന്നതിനും ബാങ്കുകളെ സഹായിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്റെ സഹായത്തോടെയുള്ള പദ്ധതികളും നടപ്പാക്കും.

കഴിഞ്ഞദിവസം ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഭാരവാഹികളും ഭക്ഷ്യവസ്തു നിര്‍മ്മാണ കമ്പനികളുടെ പ്രതിനിധികളുമായി ബഹ്റൈന്‍ വാണിജ്യ വ്യവസായകാര്യ മന്ത്രി സയ്യദ് ബിന്‍ റഷീദ് അല്‍ സയാനി കൂടിക്കാഴ്ച നടത്തി. രോഗം രാജ്യത്തു ബാധിച്ച പശ്ചാത്തലത്തില്‍ രാജ്യത്തു ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കുറഞ്ഞത് അടുത്ത ആറു മാസത്തേക്കുള്ള ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തും. വൈറസ് രോഗബാധ തടയുന്നതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമ്പോഴും വാണിജ്യ, വ്യവസായ, വ്യാപാര മേഖലയെ സഹായിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി അറിയിച്ചു.

Content Highlights: 6 new Corona Cases in Bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented