സൗദിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അറസ്റ്റിലായത് 6.4 ദശലക്ഷം അനധികൃത വിദേശികള്‍


Photo: Pravasi mail

ജിദ്ദ: സൗദി അറേബ്യയുടെ താമസ, തൊഴില്‍, അതിര്‍ത്തി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ രാജ്യം കര്‍ശന നടപടി സ്വീകരിച്ചതിന്റെ ഫലമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അറസ്റ്റിലായത് 6.4 ദശലക്ഷം അനധികൃത വിദേശികള്‍.

സൗദി താമസനിയമം ലംഘിച്ച 4.7 ദശലക്ഷം പേര്‍ പേര്‍ അറസ്റ്റിലായപ്പോള്‍, അതിര്‍ത്തി സുരക്ഷാ സംവിധാനം ലംഘിച്ച 8,23,715 പേരും, തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ച 8,95,448 പേരും അറസ്റ്റിലായതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.

'നിയമലംഘകരില്ലാത്ത ഒരു രാജ്യം' എന്ന പേരില്‍ രാജ്യവ്യാപകമായി സര്‍ക്കാര്‍ നടത്തിയ ക്യാമ്പെയ്‌നിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 7,81,186 നിയമവിരുദ്ധരെ അറസ്റ്റ് ചെയ്തു. അഞ്ച് വര്‍ഷം മുമ്പാണ് ക്യാമ്പെയ്‌നിന് തുടക്കം കുറിച്ചത്. ഇതുവരെ മൊത്തത്തില്‍ 2.1 ദശലക്ഷം നിയമവിരുദ്ധരെ സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നാടുകടത്തപ്പെട്ടവരുടെ എണ്ണം 5, 60,104 പേരെയായിരുന്നു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്തേക്കു പ്രവേശിക്കുവാന്‍ സൗകര്യമൊരുക്കുകയോ ഗതാഗതമോ പാര്‍പ്പിടമോ ഏതെങ്കിലും തരത്തിലുള്ള മറ്റ് സഹായമോ നല്‍കുന്നവര്‍ക്ക് പരമാവധി 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷയെന്ന് സൗദി അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ ഗതാഗത സൗകര്യം ചെയ്തുകൊടുത്ത വാഹനവും താമസസൗകര്യം ചെയ്ത കെട്ടിടവും കണ്ടുകെട്ടുമെന്നും വിദേശികളെ കുറ്റകൃത്യം സംബന്ധമായി അവരുടെ സ്വന്തം ചെലവില്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി നാടുകടത്തുമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: 6.4 million illegal foreigners were arrested in Saudi Arabia in the last five years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented