
Representational image
മസ്കത്ത്: ഒമാനില്‍ നാല് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കോവിഡ് -19 ബാധിതരുടെ എണ്ണം 52 ആയി ഉയര്‍ന്നു. മലയാളി ഉള്‍പ്പടെയുള്ള പ്രവാസികളും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് 13 പേര് രോഗ മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനിലേക്ക് ഇന്ത്യയില്‍ നിന്ന് വ്യാജ സാനിറ്റൈസര്‍
മസ്കത്ത്: ഒമാനിലേക്ക് കയറ്റി അയക്കാന്‍ തയാറിക്കിയ 25 ലക്ഷം രൂപ വില വരുന്ന വ്യാജ സാനിറ്റൈസര്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ പിടിച്ചെടുത്തു. മുംബൈയിലെ നാഹൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിര്‍മിച്ച സാനിറ്റൈസറുകളാണ് പിടിച്ചെടുത്തത്. 50 പെട്ടി സാനിറ്റൈസര്‍ കണ്ടെത്തിയതായും ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് കമ്പനികളുടെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിരോധിച്ചു
മസ്കത്ത്: സൗദിയില്‍ നിന്നുള്ള രണ്ട് കമ്പനികളുടെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിരോധിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം. സൗദിയിലെ ബോന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിസില്‍ നിര്‍മിക്കുന്ന ഷീല്‍ഡ് ഹാന്‍ഡ് സാനിറ്ററീസ്, റയാത് അല്‍ ബയാന്‍ ഫാക്ടറി ഫോര്‍ മെഡിക്കല്‍ സാനിറ്റൈസര്‍ കമ്പനിയുടെ ഫസ്റ്റ് ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയാണ് വിപണിയില്‍ നിരോധിച്ചിരിക്കുന്നത്.
വ്യാജ പ്രചരണങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ്
മസ്കത്ത് കൊറോണ വൈറസ് സംബന്ധിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 1,000 റിയാല്‍ മുതല്‍ 3,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.
Content Highlights: 4 new corona cases in Oman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..