വ്യാജ കറന്‍സികള്‍ അച്ചടിക്കുന്ന കേന്ദ്രത്തില്‍ റെയ്ഡ്; ഒരു സ്വദേശിയും മൂന്ന് വിദേശിയും പിടിയില്‍


ജാഫറലി പാലക്കോട്

വ്യാജ വിദേശ കറൻസി

റിയാദ്: സൗദിയിലെ റിയാദില്‍ വ്യാജ വിദേശ കറന്‍സികള്‍ അച്ചടിക്കുന്ന കേന്ദ്രത്തില്‍ റെയ്ഡ്. കള്ളപ്പണം അച്ചടിക്കുന്ന കേന്ദ്രത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒരു സൗദി പൗരനേയും യെമന്‍, സിറിയ, ഈജിപ്ത് പൗരന്‍മാരേയും പോലീസ് അറസ്റ്റ് ചെയ്തു.

റിയാദിലെ ഒരു ഗോഡൗണ്‍ കേന്ദ്രീകരിച്ചായിരുന്നു വ്യാജ കറന്‍സികള്‍ അച്ചടിച്ചിരുന്നത്. ഗോഡൗണിലെ പ്രത്യേക ഒളിത്താവളത്തിനകത്ത് വെച്ചായിരുന്നു വ്യാജ കറന്‍സികള്‍ അച്ചടിച്ചിരുന്നത്. പരിശോധനയില്‍ 50 ദശലക്ഷത്തിലധികം കള്ളനോട്ടുകള്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യാജ കറന്‍സി വേട്ടയുമായി ബന്ധപ്പെട്ട വീഡിയോയും അധികൃതര്‍ പറത്തുവിട്ടിട്ടുണ്ട്.


Content Highlights: 4 arrested for making fake currency in Saudi Arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented