31 സൗദി വനിതകള്‍ മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ അതിവേഗ ട്രെയിന്‍ ഓടിച്ചുതുടങ്ങി


Photo: Pravasi mail

ജിദ്ദ: സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവര്‍മാരാകാന്‍ ഈ വര്‍ഷം ആദ്യം പരിശീലനം ആരംഭിച്ച 31 സൗദി വനിതകള്‍ ജിദ്ദ വഴി മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ഹറമൈന്‍ അതിവേഗ ട്രെയിനില്‍ ക്യാബ് അപ്രന്റീസ്ഷിപ്പ് ആരംഭിച്ചു. സൈദ്ധാന്തികമായ പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ പ്രായോഗിക പരിശീലനം ആരംഭിച്ചിരിക്കുന്നത്.

31 വനിതകള്‍ പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വരുന്ന അഞ്ചോ ആറോ മാസത്തിനുള്ളില്‍ പരിചയസമ്പന്നരായ ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം ക്യാബില്‍ പങ്കാളികളാകും. പരിശീലന പരിപാടി മാര്‍ച്ച് മാസത്തിലാണ് ആരംഭിച്ചത്. ഇത് മുതല്‍ അടിസ്ഥാന റെയില്‍വേ പരിജ്ഞാനം, ട്രാഫിക്, സുരക്ഷാ ചട്ടങ്ങള്‍, ജോലി അപകടങ്ങള്‍, അഗ്നിശമന പ്രവര്‍ത്തനങ്ങള്‍, ട്രെയിന്‍- റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള്‍ എന്നിവ ഉള്‍പ്പെടെ 483 മണിക്കൂര്‍ സൈദ്ധാന്തിക പരിശീലനം ഗ്രൂപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഹൈ-സ്പീഡ് റെയില്‍ നിയന്ത്രിക്കുന്ന കണ്‍സോര്‍ഷ്യത്തിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സ്പാനിഷ് കമ്പനിയായ റെന്‍ഫെയും സൗദി റെയില്‍വേ പോളിടെക്നിക്കും (എസ്ആര്‍പി) പരിശീലന ശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 130-ലധികം സൗദി പൗരന്മാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയില്‍ 30 വനിതാ ട്രെയിന്‍ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനായി റെന്‍ഫെ നേരത്തെ നല്‍കിയ തൊഴില്‍ പരസ്യത്തിന് രാജ്യത്തുടനീളം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏകദേശം 28,000 സ്ത്രീകള്‍ ട്രെയിന്‍ ഓടിക്കാനുള്ള അവസരത്തിനായി ശ്രമം നടത്തി. ഇതില്‍നിന്നും 145 പേര്‍ വ്യക്തിഗത അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 34 പേര്‍ മാത്രമാണ് പരിശീലനത്തിന്റെ ആദ്യ ഘട്ടത്തില്‍ എത്തിയത്.

പരിശീലനത്തിന്റെ സൈദ്ധാന്തിക ഭാഗം വിജയിച്ച 31 പേരില്‍ 70 ശതമാനം പേര്‍ക്കും യൂണിവേഴ്സിറ്റി ബിരുദമുണ്ട്. നിലവിലെ നിയമന, പരിശീലന ഘട്ടത്തില്‍ പങ്കെടുക്കുന്ന പുരുഷ ഇന്റേണുകള്‍ക്ക് 30 ശതമാനം മാത്രമാണുള്ളത്. അടുത്ത ഡിസംബര്‍ അവസാനത്തോടെ എല്ലാ പരീക്ഷകളും പരിശീലനവും വിജയിച്ച ശേഷം ട്രെയിനികള്‍ സ്വന്തമായി സൗദി നഗരങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരും ഘട്ടങ്ങളില്‍, സൗദിയിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. കാരണം അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള ആവശ്യം ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, പ്രത്യേകിച്ച് ഹജജ്, ഉംറ സീസണുകളില്‍.

Content Highlights: 31 Saudi women started driving the high-speed train between Mecca and Medina


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented