മസ്‌കത്ത്: കഴിഞ്ഞ വര്‍ഷം രാജ്യത്ത് എത്തിയത് 3.5 ദശലക്ഷം സഞ്ചാരികള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികള്‍ 8.2 ശതമാനം വര്‍ധിച്ചു. 1,413,416 ഗള്‍ഫ് പൗരന്‍മാരാണ് 2019ല്‍ ഒമാനിലെത്തിയത്. 437,030 ഇന്ത്യക്കാരും രാജ്യം സന്ദര്‍ശിച്ചതായി നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കി.
ഇത്തവണയും ജി സി സി പൗരന്‍മാര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ഇന്ത്യയില്‍ നിന്നെത്തിയ സഞ്ചാരികളാണെന്നും ദേശീയ സ്ഥിതി വിവര വിഭാഗം വ്യക്തമാക്കുന്നു. ക്രൂയിസ് കപ്പലില്‍ എത്തിയത്. 283.000? സഞ്ചാരികള്‍ ആണ്. ഇവരില്‍ ജര്‍മന്‍ സ്വദേശികളാണ് ഏറ്റവും കൂടുതല്‍.
2019 ഡിസംബറില്‍ മാത്രം രാജ്യത്തെത്തിയത് 392,000 സന്ദര്‍ശകരാണ്. ഡിസംബറില്‍ രാജ്യത്ത് ത്രീ സ്റ്റാര്‍ - ഫൈവ് സ്റ്റാര്‍ വരെയുള്ള ഹോട്ടലുകളുടെ വരുമാനം 27.4 ദശലക്ഷം റിയാലാണ്.
Content Highlights: 3.5 million tourists visited Oman
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..