പ്രകീകാത്മക ചിത്രം| Photo: AFP
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും 22,427 വിദേശികളെ വിവിധ രാജ്യങ്ങളിലേക്ക് നാട് കടത്തി. വിവിധ കാരണങ്ങളാല്‍ പോലീസ് പിടിയിലായ വിവിധ രാജ്യക്കാരെയാണ് സ്വന്തം നാടുകളിലേക്ക് നാടു കടത്തിയത്.
കഴിഞ്ഞ 19 മാസത്തിനിടെയാണ് 22,427 വിദേശികളെ വിവിധ കാരണങ്ങളാല്‍ കുവൈത്തില്‍ നിന്ന് പുറത്താക്കിയത്. പല തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇത്രയും പേരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. 2020 ജനുവരി ഒന്ന് മുതല്‍ 2021 സെപ്റ്റംബര്‍ ഒന്ന് വരെയുള്ള കാലയളവിലാണ് ഇത്രയും വിദേശികളെ നാട് കടത്തിയത്.
കുവൈത്ത് പാര്‍ലമെന്റ് അംഗം മൊഹല്‍ഹല്‍ അല്‍ മുദാഫിന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വിദേശികളുടെ താമസം, തൊഴില്‍ എന്നിവ സംബന്ധിച്ചുള്ള അമിരി ഡിക്രി നമ്പര്‍ 17/1959 പ്രകാരമാണ് ഇത്രയും പേരെ നാട് കടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം അനധികൃതമായി രാജ്യത്ത് തുടരുന്ന വിദേശികളെ കണ്ടെത്തി നാട് കടത്തുന്നതാണെന്നും പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: 22,000 ex-pats deported from Kuwait in 19 months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..