വിശുദ്ധ ഹറമില്‍ 210 ഗേറ്റുകളുടെ മേല്‍നോട്ടം വഹിക്കുന്നത് 600 ജീവനക്കാര്‍


ജാഫറലി പാലക്കോട്

വിശുദ്ധ ഹറമിൽ കാവൽ നിൽക്കുന്ന ജീവനക്കാർ

റിയാദ്: ആരാധകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മക്കയിലെ ഹറമിലുള്ള 210 കവാടങ്ങളിലായി 600 ലധികം ജീവനക്കാര്‍ സേവന സന്നദ്ധരായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഇരു ഹറം കാര്യാലയം അറിയിച്ചു.

തീര്‍ഥാടകരും വിശ്വാസികളും പള്ളിയിലേക്ക് ലഗേജുകളും ഭക്ഷണവും മറ്റ് നിരോധിത വസ്തുക്കളും കൊണ്ടുവരുന്നില്ലെന്ന് ഗേറ്റുകളിലെ ജീവനക്കാര്‍ ഉറപ്പ് വരുത്തുന്നുണ്ട്. ഹറമിനകത്ത് പ്രവേശിക്കുന്നവരെ ജീവനക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആളുകള്‍ക്ക് സുഖമായും സുരക്ഷിതമായും ആരാധിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്. ഗേറ്റുകളിലെത്തുന്ന തീര്‍ഥ്ഥാടകരെ വിശധമായി പരിശോധിക്കുന്നുണ്ടെന്നും ഹറം ഗേറ്റ് വിഭാഗം മേധാവി ഫഹദ് അല്‍ മാലികി പറഞ്ഞു.

ഹറം മസ്ജിദിലെ ഓരോ ഗേറ്റുകള്‍ക്കും പേരുകളും നമ്പറുകളും ഉണ്ട്. ആരാധകര്‍ക്ക് വഴിതെറ്റുന്നത് തടയുകയും അവരുടെ സഞ്ചാരത്തിനും പുറത്തുകടക്കുന്നതിനും പേരുകളും നമ്പറുകളും സൗകര്യമൊരുക്കുന്നതായും ഫഹദ് അല്‍ മാലികി കൂട്ടിച്ചേര്‍ത്തു.

Content Highlights: 210 gates are guarded by 600 employees in the Holy Haram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented