കുവൈത്തില്‍ ഒമ്പത് ഇന്ത്യക്കാരടക്കം 20 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു


പി.സി.ഹരീഷ്

കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച 20 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ(കോവിഡ്-19) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 255 ആയതായി ആരോഗ്യമന്ത്രാലവക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് മാധ്യമങ്ങളെ അറിയിച്ചു.

എട്ട് സ്വദേശികള്‍ക്കും ഒമ്പത് ഇന്ത്യക്കാര്‍ക്കും മൂന്ന് ബംഗ്ലാദേശികള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ പോയി മടങ്ങി എത്തിയവരും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കുമാണ് രോഗം കണ്ടെത്തിയത്.

ഇതുവരെ 67 പേര്‍ രോഗമുക്തി നേടി. 910 പേരെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു. 12 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.

പുതിയതായി 20 പേര്‍ക്ക് കൂടി കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതോടെ കോവിഡ് 19 പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം.

പൊതുജനങ്ങള്‍ ആവശ്യമില്ലാതെ പുറത്തുപോകുന്നതും കര്‍ഫ്യു അല്ലാത്ത സമയങ്ങളില്‍ നിരത്തുകളിലും കച്ചവട കേന്ദ്രങ്ങളിലും വലിയ തിരക്ക് സൃഷ്ടിക്കുന്നതും സര്‍ക്കാരിന്റ കൊറോണ പ്രതിരോധ നടപടികള്‍ക്ക് വലിയ തടസ്സമാവുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിബന്ധനകളും അവഗണിക്കുകയും ചെയ്യുന്നവരെ കടുത്ത ശിക്ഷക്ക് വിധേയമാക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ജനങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ സമ്പൂര്‍ണ കര്‍ഫ്യു നടപ്പിലാക്കാന്‍ മടിക്കില്ല എന്ന് കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലേഹ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമ്പൂര്‍ണ കര്‍ഫ്യു നടപ്പിലാക്കേണ്ടി വരുമെന്നാണ് ചില പാര്‍ലമെന്റ് അംഗങ്ങളും ആവശ്യപ്പെട്ടത്. കൂടാതെ നിലവിലുള്ള കര്‍ഫ്യു നിയമ ലംഘനം നടത്തുന്നവരെ കടുത്ത ശിക്ഷക്ക് വിധേയമാക്കണമെന്ന് വനിത പാര്‍ലമെന്റ് അംഗം സഫാ അല്‍ ഹാഷിമും പാര്‍ലമെന്റില്‍ ആവര്‍ത്തിച്ച് ഉന്നയിച്ചു.

Content Highlights: 20 more corona cases reported in kuwait

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented